ഒറ്റദിവസം കൊണ്ട് സ്‌കോര്‍ ചെയ്യേണ്ടത് 500 ന് മേല്‍ , കെ എല്‍ രാഹുലും ജയ്‌സ്വാളും വീണു ; അത്ഭുതം നടന്നാല്‍ ഇന്ത്യ ജയിക്കും ; പക്ഷേ ദക്ഷിണാഫ്രിക്കയെ മറികടന്നാല്‍ ചേസിംഗില്‍ കാത്തിരിക്കുന്നത് ഈ നേട്ടം

ഗുവാഹത്തി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ആവേശകര മായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ മറികടക്കാന്‍ നാലാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടത് റെക്കോഡ് ചേസിംഗ്. ഇന്ത്യയുടെ വിജയലക്ഷ്യം 549 റണ്‍സാണ്. നാലാം ഇന്നിംഗ്‌സില്‍ ഒരു ലോക റെക്കോര്‍ഡ് ചേസ് ആവശ്യമാണ്.
ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ് 2003-ല്‍ വെസ്റ്റ് ഇന്‍ഡീസ് ഓസ്ട്രേലിയക്കെതിരെ നേടിയ 418 ആണ്. ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസ് 1976-ല്‍ പോര്‍ട്ട് ഓഫ് സ്പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നേടിയ 406 ആണ്.
ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 400-ല്‍ അധികം റണ്‍സ് നാല് തവണ മാത്രമാണ് വിജയകര മായി ചേസ് ചെയ്തിട്ടുള്ളത്. എന്നിരുന്നാലും ഏഷ്യന്‍ സാഹചര്യങ്ങളില്‍ ഒരു ടീമും 400-ല്‍ അധികം റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചിട്ടില്ല. ഉപഭൂഖണ്ഡത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകര മായ ചേസ് 2021-ല്‍ ബംഗ്ലാദേശിനെതിരെ ചട്ടോഗ്രാമില്‍ വെസ്റ്റ് ഇന്‍ഡീസ് നേടിയ 395 റണ്‍സാണ്.
ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസ് 2008-ല്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നേടിയ 387 ആണ്. ഗുവാഹത്തിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരിയാല്‍ ചരിത്രനേട്ടമാണ് ദക്ഷിണാഫ്രിക്കയെ കാത്തിരിക്കുന്നത്. ഇന്ത്യയില്‍ ഇതിന് മുമ്പ് രണ്ട് ടീമുകള്‍ മാത്രമാണ് രണ്ടോ അതില്‍ കൂടുതലോ ഉള്ള ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടുള്ളത്.
1998ല്‍ ഹാന്‍സ് ക്രോണ്യയുടെ നേതൃത്വത്തിലിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയിട്ടുണ്ട്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ 0-2 നായിരുന്നു തോറ്റത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ന്യൂസിലന്‍ഡിനോടും ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ ണ തോല്‍വി വഴങ്ങിയിരുന്നു. മൂന്ന് മത്സര പരമ്പരയില്‍ 0-3നാണ് ഇന്ത്യ അടിയറവ് പറഞ്ഞത്.






