Breaking NewsKeralaLead NewsLIFELife StyleNEWSNewsthen SpecialSocial MediaTRENDING

ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമായി മീനാക്ഷി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ; ‘പുരുഷനെ വിലക്കിക്കൊണ്ട് മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റ്; മതമിളകില്ലെന്നു സ്വയം ഉറപ്പിച്ചാല്‍ മതനിരപേക്ഷതയും നടപ്പാകും’

കൊച്ചി: ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരവുമായി മീനാക്ഷിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഒരു സ്ത്രീ തന്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതില്‍ (അവകാശങ്ങളില്‍) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങള്‍ നേടാന്‍ ശ്രമിച്ചാല്‍ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് തന്റെ ‘ഫെമിനിസം’ എന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മതമിളകില്ലെന്ന് സ്വയം ഉറപ്പാക്കിയാല്‍ മതനിരപേക്ഷത നടപ്പാകുമെന്നും മീനാക്ഷി തുറന്നടിച്ചിരുന്നു. അത് സമൂഹമാധ്യമങ്ങളിലുള്‍പ്പടെ വലിയ ചര്‍ച്ചകള്‍ക്കും തിരി കൊളുത്തിയിരുന്നു. മതമതിലുകള്‍ക്കപ്പുറമാണ് മതനിരപേക്ഷതയെന്നുമാണ് മീനാക്ഷി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. തന്റെ ചിന്തകളെക്കുറിച്ച് പലരീതിയില്‍ ചര്‍ച്ച നടക്കുകയാണെന്നും പാഠപുസ്തകങ്ങളിലുളളത് പൂര്‍ണമല്ലെന്നും ചരിത്രം കൃത്യമാകണമെന്നും മീനാക്ഷി വ്യക്തമാക്കുന്നു.

Signature-ad

നീതീയും ന്യായവും എങ്ങനെ കാണുന്നുവെന്ന ഒരു കമന്റിലെ ചോദ്യത്തിന് കൃത്യമായ ഉത്തരവുമായും നേരത്തേ മീനാക്ഷി രം?ഗത്തെത്തിയിരുന്നു. മനുഷ്യന്‍ അവന്റെ ജീവിതം കൂടുതല്‍ പ്രശ്‌ന രഹിതമായി ഇരിക്കുവാന്‍ വേണ്ടി കൊണ്ടുവന്നതാണ് നീതിയും ന്യായവുമെന്ന് മീനാക്ഷി പറയുന്നു. ഉദാഹരണം ഇന്നത്തെ ചെറുപ്പക്കാര്‍ നാളത്തെ വയസ്സന്മാരാണ് എന്ന് തിരിച്ചറിവില്‍ ശക്തന്മായി ഇരിക്കുമ്പോഴുള്ള സുരക്ഷ അല്ലാത്തപ്പോഴും ഉണ്ടായിരിക്കുക. അഥവാ ശക്തനായിരുന്നപ്പോള്‍ തനിക്കുണ്ടായിരുന്നതൊക്കെ ആ ശക്തി ക്ഷയിക്കുമ്പോള്‍, അല്ലെങ്കില്‍ തന്നേക്കാള്‍ ശക്തനായി മറ്റൊരുവന്‍ വന്ന് കീഴ്‌പ്പെടുത്തി തന്റേതെല്ലാം കൊണ്ടുപോവാതിരിക്കുക എന്നതിനുള്ള ബുദ്ധിയാണത്.

മനുഷ്യന്‍ വനവാസിയായിരുന്ന കാലത്താവട്ടെ കാട്ടു നീതിയായിരുന്നു ഉണ്ടായിരുന്നത്. ആധുനിക പൗരബോധത്തില്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുക എന്നതിനു വേണ്ടി നീതിയും ന്യായവും കൂടുതല്‍ വ്യക്തതയോടെ പറയേണ്ടി വരുന്നു എന്നതാണ് സത്യം. ആധുനിക പൗരബോധത്തില്‍ തുല്യത എന്നൊന്നിനെ നിര്‍വചിക്കുമ്പോള്‍ ഒരു വീട്ടിലെ പുരുഷന്‍ ഗ്യാസ് കുറ്റിയെടുത്തു പൊക്കും എന്ന് പറഞ്ഞ് ആ വീട്ടിലെ സ്ത്രീ അതെടുത്തു പൊക്കണമെന്നില്ല. പുരുഷന്റെ പിന്നിലാണ് സ്ഥാനം എന്ന നിലയില്ലാതെ തുല്യത എന്ന നീതി വേണം.

മറ്റൊന്ന് ഫിസിക്കലി ഡിസേബിള്‍ഡ് ആയ ഒരാള്‍ക്ക് തന്റെ വീല്‍ചെയറില്‍ ഒരു സാധാരണ ഒരാള്‍ക്ക് സാധിക്കുന്നതു പോലെ എടിഎമ്മിലോ മാളുകളിലോ, കോളേജിലോ, ബാങ്കുകളിലോ ഒക്കെ എത്താന്‍ കഴിയും വിധം വീല്‍ചെയര്‍ റാമ്പുകള്‍ ഉറപ്പാക്കി അവരെയും തുല്യതയില്‍ എത്തിക്കുക എന്ന ന്യായം.നമുക്ക് തോന്നുക ഇതൊക്കെ സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്നാണ്. യഥാര്‍ത്തത്തില്‍ ഇത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്വമാണെന്നതാണ് സത്യം. മീനാക്ഷി വിശദീകരിക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: