Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen Specialpolitics

അന്‍വറിന് കുരുക്കാകുമോ ഇ.ഡി റെയ്ഡ് ; ഇ.ഡി. അന്‍വറിനോട് ചോദിച്ചത് നിര്‍ണായക ചോദ്യങ്ങള്‍ ; കൊണ്ടുപോയ രേഖകളും പ്രധാനപ്പെട്ടവയെന്ന് സൂചന

മലപ്പുറം: മുന്‍ എംഎല്‍എ പി.വി അന്‍വറിന് കുരുക്കായി ഇ.ഡി. റെയ്ഡ് മാറാന്‍ സാധ്യത. അന്‍വറിനെതിരെയുള്ള പ്രധാനപ്പെട്ട നീക്കമായാണ് ഇ.ഡി റെയ്ഡിനെ വിലയിരുത്തുന്നത്. അന്‍വറിന്റെ വീട്ടില്‍ ഇന്നലെ ഇ.ഡി നടത്തിയ മാരത്തണ്‍ റെയ്ഡ് ഇതിന്റെ ഭാഗമാണെന്നാണ് സൂചന. ഇ.ഡി. അന്‍വറിനോട് ചോദിച്ച ചോദ്യങ്ങളും കൊണ്ടുപോയെന്ന് കരുതുന്ന രേഖകളും വളരെ പ്രധാനപ്പെട്ടതും കേസിന് നിര്‍ണായകമാകുന്നതുമാണെന്നാണ് പറയുന്നത്.
അന്‍വറിന്റെ വീട്ടില്‍ നടന്ന റെയ്ഡ് അവസാനിച്ചത് ഇന്നലെ രാത്രിയാണ്്.
രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധ
ന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാന്‍സ് കോര്‍പ്പറേഷന്റെ മലപ്പുറത്തെ ബ്രാഞ്ചില്‍ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലന്‍സ് കേസില്‍ അന്‍വര്‍ നാലാം പ്രതിയാണ്.
ഈ കേസിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. അന്‍വറിന്റെ സഹായി സിയാദിന്റെ വീട്ടിലും അന്‍വറിന്റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അന്‍വറില്‍ നിന്ന് വിശദ വിവരങ്ങള്‍ തേടിയ ഇഡി ചില രേഖകളും പകര്‍പ്പുകളും കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: