Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

തായ്‌വാന്‍ ആക്രമിക്കാന്‍ ചൈനയുടെ നീക്കം? ചരക്കു കപ്പലുകള്‍ ഉപയോഗിച്ചുള്ള സൈനിക പരിശീലനത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് റോയിട്ടേഴ്‌സ്; തുറമുഖമില്ലാതെ യുദ്ധ വാഹനങ്ങളും ഒറ്റയടിക്കു ലക്ഷക്കണക്കിന് സൈനികരെയും ഇറക്കാം; 48 മണിക്കൂറില്‍ തായ്‌വാന്റെ പ്രതിരോധം തകര്‍ക്കും

തായ്‌വാന്‍ കടലിടുക്കിലെ ഏറ്റവും വലിയ ഭീഷണിയായി ചൈനയുടെ തന്ത്രം മാറിയെന്നാണു വിലയിരുത്തുന്നത്. ചൈനയുടെ ഈ നീക്കം ലോകചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിനുള്ള തയ്യാറെടുപ്പാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബീജിംഗ്: തായ്‌വാനെ ആക്രമിക്കുകയെന്നതു ലക്ഷ്യമിട്ടു ചൈന സിവിലിയന്‍ കപ്പല്‍നിര സജ്ജമാക്കുന്നെന്ന് റിപ്പോര്‍ട്ട്. ചൈനയുടെ സാധാരണ കപ്പല്‍നിരകളെ യുദ്ധക്കപ്പലുകളാക്കി മാറ്റി ‘നിഴല്‍ സൈന്യ’ത്തെ രൂപീകരിക്കുകയാണു ചൈന ചെയ്യുന്നതെന്നു റോയിട്ടേഴ്‌സിന്റെ അന്വേണത്തില്‍ കണ്ടെത്തി. സാറ്റലൈറ്റ് ചിത്രങ്ങളും കപ്പല്‍ ഗതാഗതത്തിലെ വിവരങ്ങളും അടക്കം ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ടാണു പുറത്തുവിട്ടിരിക്കുന്നത്.

ചൈന തായ്വാനിനെതിരെ ഒരു പൂര്‍ണ്ണമായ സൈനിക ആക്രമണം നടത്തിയാല്‍ അത് രണ്ടാം ലോകമഹായുദ്ധത്തിലെ നോര്‍മാണ്ടി ലാന്‍ഡിങിനെക്കാള്‍ വലിയ തോതിലുള്ള ആംഫിബിയസ് (കര-കടല്‍) ഓപ്പറേഷനായിരിക്കുമെന്ന് റോയിട്ടേഴ്‌സിന്റെ പുതിയ അന്വേഷണം വ്യക്തമാക്കുന്നു. ഇതിനായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) സാധാരണ വ്യാപാര കപ്പലുകളെ കാര്‍ ഫെറികളും കണ്ടെയ്‌നര്‍ ഷിപ്പുകളും യുദ്ധോപകരണങ്ങള്‍ കൊണ്ടുപോകാനും തീരത്ത് നേരിട്ട് സൈനികരെയും ടാങ്കുകളെയും ഇറക്കാനും പരിശീലിപ്പിക്കുകയാണ്. ഇതിനെ ‘ഷാഡോ നേവി’ അഥവാ നിഴല്‍ നാവികസേന എന്നാണ് വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.

ഔദ്യോഗിക കപ്പലുകള്‍ മതിയാവില്ല

Signature-ad

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഔദ്യോഗിക കടല്‍-കര ലാന്‍ഡിങ് കപ്പലുകള്‍ കൊണ്ട് ഒറ്റത്തവണ 20,000 സൈനികരെ മാത്രമേ തായ്വാന്‍ തീരത്തെത്തിക്കാന്‍ കഴിയൂ. എന്നാല്‍ തായ്വാനിനെ പൂര്‍ണമായി കീഴടക്കാന്‍ കുറഞ്ഞത് മൂന്ന് ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ സൈനികരും ഭാരിച്ച ആയുധങ്ങളും ആവശ്യമാണ്. ഇതിനാണ് ചൈന ‘സിവിലിയന്‍-മിലിട്ടറി ഫ്യൂഷന്‍’ തന്ത്രത്തിന്റെ ഭാഗമായി സാധാരണ കപ്പലുകളെ യുദ്ധക്കപ്പലുകളാക്കി മാറ്റുന്നത്.

2025 വേനല്‍ക്കാലത്ത് ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ജീഷെങ്ങ് ബീച്ചിനടുത്ത് നടന്ന വാര്‍ഷിക സൈനികാഭ്യാസങ്ങളാണ് റോയിട്ടേഴ്‌സ് സാറ്റലൈറ്റ് ചിത്രങ്ങളും ഷിപ്പ് ട്രാക്കിങ് ഡാറ്റയും ഉപയോഗിച്ച് നിരീക്ഷിച്ചത്.

 

പ്രധാന കണ്ടെത്തലുകള്‍:

ഠ 12 സിവിലിയന്‍ കപ്പലുകള്‍ (6 റോ-റോ കാര്‍ ഫെറികളും 6 ഡെക്ക് കാര്‍ഗോ ഷിപ്പുകളും) പങ്കെടുത്തു.
ഠ ഒരു ഘട്ടത്തില്‍ ബീച്ചില്‍ ഒരേസമയം 330-ല്‍ കൂടുതല്‍ സൈനിക വാഹനങ്ങള്‍ (ടാങ്കുകള്‍, സായുധ വാഹനങ്ങള്‍) ഇറക്കി.
ഠ കപ്പലുകള്‍ക്ക് പോര്‍ട്ട് ആവശ്യമില്ല നേരിട്ട് ബീച്ചിലേക്ക് റാമ്പ് താഴ്ത്തി വാഹനങ്ങള്‍ ഇറക്കുന്ന പുതിയ രീതി പരീക്ഷിച്ചു.
ഠ സാറ്റലൈറ്റ് ചിത്രങ്ങളും എഐഎസ് ഷിപ്പ് ട്രാക്കിങ് ഡാറ്റയും ഉപയോഗിച്ചാണ് റോയിട്ടേഴ്‌സ് ഇത് തെളിയിച്ചത്.
ഠ ഓഗസ്റ്റ് 23-ന് ജീഷെങ്ങ് ബീച്ചില്‍ 6 മണിക്കൂറിനുള്ളില്‍ 330-ല്‍ അധികം വാഹനങ്ങളാണ് കടലില്‍നിന്ന് കരയിലേക്കും കരയില്‍നിന്ന് കടലിലേക്കും കൊണ്ടുപോയത്.

2016-ലെ ചൈനീസ് നിയമപ്രകാരം എല്ലാ ചൈനീസ് കപ്പല്‍ കമ്പനികളും ദേശീയ പ്രതിരോധത്തിന് കപ്പലുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാണ്. നിലവില്‍ ചൈനയുടെ കൈവശം 1,000-ല്‍ അധികം ‘ഡ്യുവല്‍-യൂസ്’ (സിവിലിയന്‍- മിലിട്ടറി) കപ്പലുകളുണ്ട്.
പുതിയ പരീക്ഷണത്തിലൂടെ ആദ്യ 48 മണിക്കൂറിനുള്ളില്‍തന്നെ തായ്‌വാന്റെ പ്രതിരോധം തകര്‍ക്കാന്‍ ചൈനയ്ക്കു കഴിയുമെന്നു വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ചൈനയുടെ വിമാന വാഹിനി കപ്പലുകളേക്കാള്‍ കൂടുതല്‍ ഭീഷണിയാണിതെന്നും ഇവര്‍ പറയുന്നു.

യുദ്ധമുണ്ടായാല്‍ സിവിലിയന്‍ കപ്പലുകള്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു വേഗം ഇരയാകുമെന്നുമെന്നാണു തായ്‌വാന്‍ പ്രതിരോധ വിദഗ്ധര്‍ പറയുന്നതെങ്കിലും ഇത്രയധികം കപ്പലുകള്‍ ഒന്നിച്ചു നശിപ്പിക്കാനാകില്ലെന്നു യുഎസ് വിദഗ്ധര്‍ പറഞ്ഞു. തായ്‌വാന്‍ കടലിടുക്കിലെ ഏറ്റവും വലിയ ഭീഷണിയായി ചൈനയുടെ തന്ത്രം മാറിയെന്നാണു വിലയിരുത്തുന്നത്. ചൈനയുടെ ഈ നീക്കം ലോകചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തിനുള്ള തയ്യാറെടുപ്പാണെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

തായ്വാന്‍ ചൈനയും അമേരിക്കയും തമ്മിലുള്ള ഏഷ്യാ-പസഫിക് മേഖലയിലെ ആധിപത്യമത്സരത്തിന്റെ കേന്ദ്രബിന്ദുവാണ്. ഈ മാസം തന്നെ ചൈന തങ്ങളുടെ മൂന്നാമത്തെ എയര്‍ക്രാഫ്റ്റ് കാരിയര്‍ ഫുജിയാന്‍ (80,000 ടണ്‍) കമ്മീഷന്‍ ചെയ്തുകൊണ്ട് നാവികശക്തി വര്‍ധിപ്പിച്ചു കാണിച്ചു. ചൈനയുടെ ഭീമന്‍ വാണിജ്യ കപ്പല്‍നിര്‍മാണ വ്യവസായമാണ് ഈ സിവിലിയന്‍ കപ്പലുകളെ സൃഷ്ടിച്ചത്. 30 വര്‍ഷത്തിനുള്ളില്‍ ചൈന ലോകത്തിലെ ഏറ്റവും വലിയ നാവികസേനയും 53% ആഗോള കപ്പല്‍നിര്‍മാണ പങ്കാളിത്തവും നേടി. അമേരിക്കയാകട്ടെ 0.1% മാത്രമാണ് നേടിയത്.

 

China is mobilizing an armada of civilian ships that could help in an invasion of Taiwan – a mission that could surpass the Second World War’s Normandy landings. Reuters used ship tracking data and satellite images to monitor the role civilian vessels played in Chinese maritime exercises this summer. The drills revealed that China is devising concrete invasion plans, naval warfare experts say, and rehearsing new techniques aimed at speeding up beach landings of troops and equipment in a bid to overwhelm Taiwan’s defenders.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: