Breaking NewsKeralaLead News

ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു ; ഈ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്ക് മകളെ ബലാത്സംഗം ചെയ്ത കേസിലും ശിക്ഷ, 178 വര്‍ഷം കഠിന തടവ് ; മലപ്പുറം കോടതി ശിക്ഷിച്ചയാള്‍ ഇരയാക്കിയത് 11 കാരിയെ

മലപ്പുറം: മറ്റൊരു ബലാത്സംഗക്കേസില്‍ ശിക്ഷയില്‍ കഴിയുന്ന പിതാവിന് മകളെ ബലാത്സംഗം ചെയ്ത കേസില്‍ 178 വര്‍ഷം കഠിന തടവ്. മഞ്ചേരി പോക്സോ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അരീക്കോട് നടന്ന സംഭവത്തില്‍ 11 കാരിയാണ് ഇരയായത്.

2022 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 11കാരിയെ 46കാരനായ പിതാവ് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് തവണ ബലാത്സംഗം ചെയ്തെന്നായിരുന്നു പരാതി.

Signature-ad

പോക്സോ നിയമത്തിലെ ബലാത്സംഗം, അതിക്രമിച്ച് കടക്കല്‍, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് 178 വര്‍ഷം ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 178 വര്‍ഷത്തെ തടവ് ശിക്ഷ 40 വര്‍ഷമായി മാറും.

അയല്‍വാസിയായ ഭിന്നശേഷിക്കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് ഇയാള്‍. ഈ കേസില്‍ മഞ്ചേരി കോടതിയില്‍നിന്നും പത്തുവര്‍ഷത്തെ കഠിനതടവ് ശിക്ഷ ലഭിച്ച ഇയാള്‍ നിലവില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: