Breaking NewsIndiaKeralaLead NewsLIFELocalNEWSNewsthen Special
അവള്‍ക്കായ് ഒരു സഹായം ; വാഹനാപകടത്തില്‍ അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതു വയസുകാരിക്ക് 1.15 കോടി രൂപ നഷ്ടപരിഹാരം ; വിധി വടകര എംഎസിടി കോടതിയുടേത്

കോഴിക്കോട്: വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കു 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.
വടകര എംഎസിടി കോടതിയുടെ വിധി. ഇന്‍ഷ്വറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അഥോറിറ്റിയുടെയും ഇടപെടലാണ് കേസില്‍ നിര്‍ണായകമായത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ദൃഷാനയുടെ തുടര്‍ചികിത്സയ്ക്ക് മാതാപിതാക്കള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് കോടതിവിധി.






