വിയ്യൂരിലെ അതിസുരക്ഷ ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ജസ്റ്റിസ് ഫോര്‍ ്പ്രിസണേഴ്സ് ; മാവോയിസ്റ്റ് തടവുകാരനെ അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി ; മനുഷ്യാവകാശ കമ്മീഷന് കത്തു നല്കി

തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ മാവോയിസ്റ്റ് തടവുകാരനെ ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ്.
ജയിലിനുള്ളില്‍ നടന്ന ക്രൂര മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കുകയും കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടിയുള്‍പ്പെടെ സ്വീകരിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഇതു സംബന്ധിച്ച് കത്തു നല്കി. തടവുകാരുടെ ജനാധിപത്യ- മനുഷ്യാവകാശ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയാണ് ജസ്റ്റിസ് ഫോര്‍ പ്രിസണേഴ്സ്. തങ്ങള്‍ ജയിലില്‍ സന്ദര്‍ശനം നടത്തി തടവുകാരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവെന്നും ഗുരുതരമായ പ്രശ്നങ്ങളാണ് തടവുകാര്‍ പറഞ്ഞതെന്നും ജസ്റ്റിസ്ഫോര്‍ പ്രിസണേര്‍സ് ഭാരവാഹികള്‍ പറഞ്ഞു. തടവുകാര്‍ക്കെതിരെ കള്ളപ്പരാതി നല്കി കള്ളക്കേസെടുത്ത് വ്യാജവാര്‍ത്ത സൃഷ്ടിക്കുകയാണ് ജയില്‍ അധികൃതര്‍ ചെയ്തതെന്നും ജയിലിനുള്ളില്‍ നടന്ന അത്യന്തം ഗുരുതരമായ ഈ ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിച്ച് കാരണക്കാരായ ജയില്‍ ജീവനക്കാരുടെ പേരില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസ്ഫോര്‍ പ്രിസണേര്‍സ് ചെയര്‍പേഴ്സണ്‍ ഷൈന, ഇസ്മായില്‍ എന്നിവര്‍ കത്തില്‍ ആവശ്യപ്പെട്ടു.






