MovieTRENDING

റിവോൾവർ റിങ്കോ ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻ സിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ
എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ, അനു മോൾ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പ്രകാശനം ചെയ്തിരിക്കുന്നു.
റിവോൾവർ റിങ്കു കുട്ടികളെ ഏറെ ആകർഷിക്കുന്ന ഒരു പേരാണ്. അവർ വായിച്ചും കേട്ടറിഞ്ഞതുമായ കാർട്ടൂൺ കഥപാത്രങ്ങളിലെ കൗതുകകരമായ കഥപാത്രം..
ഇത്തരമൊരു പേര് ഈ ചിത്രത്തിനു നൽകിയതും കുട്ടികളെ മുന്നിൽ കണ്ടുകൊണ്ടാണ്.
സൂപ്പർ നാച്വർ കഥാപാത്രങ്ങളെ ആരാധിക്കുന്ന നാലു കുട്ടികളും അവർക്കു സഹായകരമാകുന്ന ഒരു ചെറുപ്പക്കാരൻ്റെയും ആത്മബന്ധത്തിൻ്റെ കഥയാണ് നർമ്മമുഹൂർത്തങ്ങളിലൂടെയും ഒപ്പം ഹൃദയസ്പർശിയുമായ മുഹൂർത്തങ്ങളി ലൂടെയും ഈ ചിത്രത്തിലൂടെ കിരൺ നാരായണൻ അവതരിപ്പിക്കുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണൻ, ബാലതാരങ്ങളായ, ശ്രീപത് യാൻ (മാളികപ്പുറം ഫെയിം)
ആദിശേഷ്. വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ, എന്നിവരാണ് ഈ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിബി ജോർജ് പൊൻകുന്നമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസർ.

ലാലു അലക്സ്, സാജു നവോദയാ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറാ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി,
എന്നിവരും പ്രധാന താരങ്ങളാണ്.കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ഫൈസൽ അലി ഛായാഗ്ദഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് .മേക്കപ്പ് – ബൈജു ബാലരാമപുരം ‘കോസ്റ്റ്യം – ഡിസൈൻ -സുജിത് മട്ടന്നൂർ.ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷിബു രവീന്ദ്രൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ -സഞ്ജയ്.ജി.കൃഷ്ണൻപ്രൊജക്റ്റ് കോ-ഓർഡിനേറ്റർ -ചന്ദ്രമോഹൻ എസ്.ആർ.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – പാപ്പച്ചൻ ധനുവച്ചപുരം . നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോഴിക്കോട്ടെകുന്ദമംഗലം, മുക്കം,,ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രം പ്രദർശന സജ്ജമായി വരുന്നു.
വാഴൂർ ജോസ്.ഫോട്ടോ – ശാലു പേയാട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: