ചെങ്കോട്ട സ്‌ഫോടനം: തീവ്രവാദികള്‍ ആശയവിനിമയം നടത്തിയ രീതികള്‍കണ്ട് ഞെട്ടി അന്വേഷണ സംഘം: ടെലഗ്രാമിനും ഇന്ത്യയില്‍ നിരോധിച്ച ത്രീമയ്ക്കും പുറമേ ഇ-മെയില്‍ ഡ്രാഫ്റ്റും ഉപയോഗിച്ചു; ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാന്‍ ഒരേ അക്കൗണ്ട് ഉപയോഗിച്ചത് ഒന്നിലേറെപ്പേര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഇന്റലിജന്‍സിനെ അപ്പാടെ കബളിപ്പിച്ച് ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നടത്തിയ സ്‌ഫോടനത്തിന്റെ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്. ഉന്നത വിദ്യാഭ്യാസം നേടിയ തീവ്രവാദികളുടെ നേതൃത്വത്തില്‍ നടത്തിയ സ്‌ഫോടനത്തിനു മുമ്പു നടത്തിയ ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണു പുറത്തുവന്നത്. ടെലഗ്രാമിനും സ്വിറ്റ്‌സര്‍ലന്‍ഡ് കമ്പനിയുടെ ത്രീമയെന്ന ആപ്ലിക്കേഷനും പുറമേ, ഇ-മെയിലുകളില്‍ സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ചുമാണ് ഇവര്‍ ആശയവിനിമയം നടത്തിയത്. സന്ദേശങ്ങള്‍ ഡ്രാഫ്റ്റ് ആയി സൂക്ഷിച്ച് ഒരേ ഇ-മെയില്‍തന്നെ പലയാളുകള്‍ ഉപയോഗിച്ചെന്നാണു കണ്ടെത്തല്‍. ഇ-മെയില്‍ പരമ്പരാഗത രീതിയില്‍ അയയ്ക്കുമ്പോഴുള്ള വിവരച്ചോര്‍ച്ച ഒഴിവാക്കാന്‍ ഇതു തീവ്രവാദികളെ സഹായിച്ചു.
ഇ-മെയിലുകള്‍ സെന്റ് ആകാതിരിക്കുന്നതിനാല്‍ സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ കഴിയും. ഡിജിറ്റല്‍ തെളിവുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗായിട്ടായിരുന്നു ഈ നീക്കം. എല്ലാ അംഗങ്ങളും ലോഗിന്‍ ചെയ്ത് ഉപയോഗിക്കുന്നതിനാല്‍ ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത സന്ദേശങ്ങള്‍ കാണാനും കഴിയും.
ഹണ്ടയ് ഐ20 കാറ് ഉപയോഗിച്ചു സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി, മറ്റ് അംഗങ്ങളായ ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. ഷഹീന്‍ ഷാഹിദ് എന്നിവര്‍ ഈ ഇ-മെയില്‍ അക്കൗണ്ട് ഉപയോഗിച്ചെന്നും കണ്ടെത്തി. ഡ്രാഫ്റ്റ് ആയി സേവ് ചെയ്ത സന്ദേശം വായിച്ചയുടന്‍ ഡിലീറ്റ് ചെയ്യുന്നതാണ് ഇവരുടെ രീതി. തീവ്രവാദി സംഘം എത്രത്തോളം സൂഷ്മമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ഇതു വ്യക്തമാക്കുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്വിസ് കമ്പനിയുടെ പണം കൊടുത്ത് ഉപയോഗിക്കുന്ന ത്രീമ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചതായും നേരത്തെ കണ്ടെത്തിയിരുന്നു. ഈ ആപ്ലിക്കേഷന്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ആര്‍ക്കുവേണമെങ്കിലും അദൃശ്യനായി നിന്ന് സന്ദേശങ്ങള്‍ അയയ്ക്കാം എന്നതാണ് പ്രത്യേകത. ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഫോണ്‍നമ്പരോ ഇ-മെയില്‍ വിലാസമോ ആവശ്യമില്ല. തത്സമയം യൂസര്‍ ഐഡികള്‍ സൃഷ്ടിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം.
ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനുള്ള പണം കൊറിയര്‍ ആയിട്ട് സ്വിറ്റ്ര്‍സര്‍ലന്‍ഡിലേക്ക് അയയ്ക്കുകയാണു ചെയ്യുന്നത്. ബിറ്റ് കോയിന്‍വഴിയും പണം കൈമാറാന്‍ കഴിയും. ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് ഉപഭോക്താക്കള്‍ തമ്മില്‍ ബന്ധപ്പെടുന്നത്. ടെക്‌സ്റ്റ്, വോയ്‌സ് മെസേജ്, വീഡിയോ കോള്‍, ലൊക്കേഷന്‍ ഷെയറിംഗ്, വോയ്‌സ് കോള്‍, ഫയല്‍ കൈമാറ്റം എന്നിവയും ഇതിലൂടെ സാധിക്കും. 256 പേരെ ഉള്‍പ്പെടുത്തി ഗ്രൂപ്പും രൂപീകരിക്കാം. ഇന്ത്യയില്‍ നിരോധിച്ചതിനു പിന്നാലെ വിപിഎന്‍ ഉപയോഗിച്ചാണ് തീവ്രവാദികള്‍ ഇത് ഇന്ത്യയില്‍ ഉപയോഗിച്ചത്. തുര്‍ക്കി, യുഎഇ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുമ്പോഴാണ് ഇതു കൂടുതല്‍ ഉപയോഗിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
പാകിസ്താന്‍ തീവ്രവാദികള്‍ ഇത് ഉപയോഗിക്കുന്നെന്നും അതിര്‍ത്തിയില്‍ പ്രചാരണം അഴിച്ചുവിടുന്നെന്നും കണ്ടെത്തിയതിനു പിന്നാലെ 2023ല്‍ ആണ് ഇന്ത്യയില്‍ ആപ്പ് നിരോധിച്ചത്. സന്‍ഗി, ഐഎംഒ, ബ്രിയാര്‍, എലിമെന്റ്, മീഡിയഫയര്‍, സെക്കന്‍ഡ് ലൈന്‍, സേഫ്‌സ്വിസ്, നാന്‍ഡ്‌ബോക്‌സ്, ബി ചാറ്റ് എന്നീ ആപ്ലിക്കേഷനും ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ടെലഗ്രാം ആപ്ലിക്കേഷന്റെ സഹായത്തോടെ 400 എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ തീവ്രവാദികള്‍ കൈമാറിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍.
As the investigation into the Delhi blast progresses, more shocking details about how the Faridabad terror module communicated have emerged. One of these bizarre methods included keeping email drafts in a shared account.
Since these emails were not sent, it was effective in avoiding detection by security agencies as there was no digital trail. However, it served the purpose of communicating as the drafts were kept in a shared account accessible to all members.
Dr Umar un Nabi, who was driving the Hyundai i20 that exploded in Delhi, as well as others in the module, including Dr Muzammil Shakeel and Dr Shaheen Shahid, were among those who had access to this shared account.






