രാഹുല്‍ ഗാന്ധി മുങ്ങിയോ? സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴ; ഹീത്രോ വിമാനത്താവളത്തിലൂടെ രക്ഷപ്പെട്ടെന്നു പ്രചാരണം; കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വിയെ പ്രതിരോധിക്കാന്‍ പാടുപെടുമ്പോള്‍ രാഹുലിന്റെ അസാന്നിധ്യം; ബിഹാറില്‍ കോണ്‍ഗ്രസിനെക്കാള്‍ സീറ്റ് നേടി ഇടതു പാര്‍ട്ടികള്‍

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയില്‍ അടി പതറിയപ്പോള്‍ മറുപടി പറയാന്‍ രാഹുല്‍ ഗാന്ധിയില്ല. കോണ്‍ഗ്രസിന്റെ നിരാശാജനകമായ പ്രകനത്തിനിടെ രാഹുല്‍ ഗാന്ധിയുടെ അഭാവം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. പാര്‍ട്ടിയുടെ മുഖ്യ നേതാവായ രാഹുല്‍ ഗാന്ധി എവിടെയെന്ന ചോദ്യമാണു സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്.
ഹീത്രോ വിമാനത്താവളത്തിലൂടെ രാഹുലും സഹോദരിയുടെ മകളും രക്ഷപ്പെട്ടെന്നു വീഡിയോ പ്രചരിപ്പിച്ചെങ്കിലും ഇതു പഴയതാണെന്നു വ്യക്തമായി. എന്നാല്‍, ഇതിനെ അടിസ്ഥാനമാക്കിയ ട്രോള്‍ പെരുമഴയ്ക്കു ശമനമില്ല. ലണ്ടന്‍ അല്ലെങ്കില്‍ മസ്‌കറ്റ് യാത്ര ചെയ്തതായുള്ള അഭ്യൂഹങ്ങള്‍ക്കും ഔദ്യോഗിക സ്ഥിരീകരണമൊന്നും നിലവിലില്ലെന്ന് ഫാക്ട്-ചെക്ക് പ്ലാറ്റ്‌ഫോം ന്യൂസ്മീറ്ററും അറിയിച്ചു.
ബിജെപി വക്താവ് ജയവീര്‍ ഷെര്‍ഗില്‍ രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയെ സൂചിപ്പിക്കുന്ന തരത്തില്‍ പ്രതികരിച്ചെങ്കിലും, അതിന് തെളിവൊന്നും അദ്ദേഹം നല്‍കിയില്ല.
ബിഹാര്‍ പ്രചാരണത്തില്‍ രാഹുല്‍ പിന്നോട്ടായിരുന്നെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. നേതാക്കളായ തേജസ്വി യാദവുമായി ചേര്‍ന്ന് 23 ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘വോട്ട് അധികാര്‍ യാത്ര’ രാഹുല്‍ ഗാന്ധി നടത്തി. വോട്ടാവകാശം, ജനസമ്പര്‍ക്കം തുടങ്ങിയവയെ കേന്ദ്രീകരിച്ചായിരുന്നു യാത്ര. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ സംസ്ഥാനത്ത് നിരന്തര റാലികളില്‍ ഏര്‍പ്പെടുമ്പോള്‍, രാഹുല്‍ ഗാന്ധി പ്രചാരണരംഗത്ത് എത്തിയില്ലെന്നും വിമര്‍ശനം ഉയരുന്നു.
സെപ്റ്റംബര്‍ 1ന് യാത്ര അവസാനിച്ചതിന് ശേഷം രാഹുല്‍ ദക്ഷിണ അമേരിക്കയിലേക്കാണു പോയത്. തുടര്‍ന്ന് നടത്തിയ ‘വോട്ട് ചോരി’ പ്രസ് മീറ്റും വലിയ രാഷ്ട്രീയ സ്വാധീനം ചെലുത്താനായില്ല. ഡല്‍ഹി നേതാക്കള്‍ തിരഞ്ഞെടുപ്പിന് മാത്രം എത്തുന്ന സീസണല്‍ പക്ഷികള്‍ എന്ന വിമര്‍ശനവും വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു.
ഈ തിരഞ്ഞെടുപ്പില്‍ സിപിഐ (എം.എല്‍), സിപിഐ (എം) പോലുള്ള ഇടതുപക്ഷ പാര്‍ട്ടികളും എഐഎംഐഎമ്മും കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മുന്നിലാണ്. അതേസമയം, ആദ്യമായി എല്ലാ 243 സീറ്റുകളിലും മത്സരിച്ച ജനസുരാജ് (പ്രശാന്ത് കിഷോര്‍) മഹാ സഖ്യത്തിന്റെ വോട്ടുകള്‍ ചോര്‍ത്തിയെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.. ‘അദേഴ്സ്’ വിഭാഗത്തില്‍ 13 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജനസുരാജിന് ഇലക്ഷന്‍ കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രത്യേകം രേഖപ്പെടുത്തല്‍ ലഭിച്ചിട്ടില്ല.
ബിഹാറിലെ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി ഇതുവരെ പൊതു പ്രതികരണം നടത്തിയിട്ടില്ല. പ്രചാരണത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ‘മുങ്ങല്‍’ നേതൃത്വത്തെയും പ്രതിരോധത്തിലാക്കുന്നു.
The Congress has once again delivered a flop show. This time, the defeat came from one of India’s most politically crucial states—Bihar—with the Congress’ main leader, Rahul Gandhi, nowhere to be seen.
There were rumours that he was last spotted with his niece Miraya Vadra, daughter of Priyanka Gandhi Vadra, at London’s Heathrow Airport. But Congress leaders Supriya Shrinate and Ragini Nayak shot down the claims, saying the viral video of Gandhi and his niece dates back to September.






