Breaking NewsCrimeIndiaLead News

സ്‌ഫോടവസ്തുക്കളും വെടിക്കോപ്പുകളുമായി പിടികൂടിയ ഷഹീന്‍ സയീദ് പുല്‍വാമ ആക്രമണ സൂത്രധാരന്റെ ഭാര്യയുമായി ബന്ധപ്പെട്ടിരുന്നു ; അഫിറ ബീബി ഭീകരഗ്രൂപ്പിന്റ വനിതാ സംഘടനയുടെ പ്രധാന പ്രവര്‍ത്തക

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് തലേദിവസം സ്‌ഫോടകവസ്തു ക്കളുമായി അറസ്റ്റിലായ ഷഹീന്‍ സയീദ് പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരന്റെ ഭാര്യയുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തല്‍. ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തില്‍ ജയ്ഷ്-ഇ-മുഹമ്മദിന്റെ ബന്ധം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ രാണ് ഈ വിവരം പുറത്തുവിട്ടത്. സ്‌ഫോടനത്തിന് ഏതാനും ദിവസം മുമ്പായിരുന്നു ഇവര്‍ തമ്മില്‍ ആശയവിനിമയം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

ഡോ. ഷഹീന്‍ സയീദ് ജെയ്ഷ് കമാന്‍ഡറും പുല്‍വാമ ആക്രമണത്തിന്റെ സൂത്രധാരനുമായ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫിറ ബീബിയുമായി ബന്ധപ്പെട്ടിരുന്നെന്നാണ് കണ്ടെത്തിയി രിക്കുന്നത്.  ജെയ്ഷ് മേധാവി മസൂദ് അസ്ഹറിന്റെ മരുമകനായ ഉമര്‍ ഫറൂഖ്, സിആര്‍പി എഫ് ഉദ്യോഗസ്ഥരായ 40 പേരെ കൊലപ്പെടുത്തിയ പുല്‍വാമ ആക്രമണത്തിലെ പ്രധാനിയയാ യിരുന്നു. ഇയാള്‍ 2019-ലെ പുല്‍വാമ ആക്രമണത്തിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

Signature-ad

ഉമറിന്റെ ഭാര്യയായ അഫിറ ബീബി, ജെയ്ഷിന്റെ പുതുതായി രൂപീകരിച്ച വനിതാ ബ്രിഗേഡായ ‘ജമാഅത്ത്-ഉല്‍-മോമിനത്ത്’-ന്റെ പ്രധാന മുഖമാണ്. ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്ക് മുമ്പ് അഫിറ ഈ ബ്രിഗേഡിന്റെ ഉപദേശക സമിതിയായ ശൂരയില്‍ ചേര്‍ന്നു. ഇവര്‍ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി സാദിയ അസ്ഹറിനൊപ്പം പ്രവര്‍ത്തിക്കുകയും ഇരുവരും ഷഹീന്‍ സയീദുമായി ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഷഹീന്‍ സയീദിനെ അവരുടെ കാറില്‍ നിന്ന് അസോള്‍ട്ട് റൈഫിളുകളും മറ്റ് വെടിക്കോപ്പുകളും കണ്ടെത്തിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ജമാഅത്ത് – ഉല്‍ – മോമിനത്തിന്റെ ഇന്ത്യന്‍ വിഭാഗം സ്ഥാപിക്കാനും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി തീവ്രവാദ ആശയങ്ങള്‍ ഉള്‍ക്കൊണ്ട സ്ത്രീകളെ റിക്രൂട്ട് ചെയ്യാനും ഷഹീന്‍ സയീദിനെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: