Breaking NewsIndiaLead News

ചെങ്കോട്ടയ്ക്ക് അടുത്ത് പൊട്ടിത്തെറിച്ച ഐ20 ഓടിച്ചിരുന്നത് ഫരീദാബാദ് മെഡിക്കല്‍കോളേജിലെ ‘ഡോ. ഉമര്‍’; പുല്‍വാമ സ്വദേശിയായ ഇയാള്‍ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ; സ്‌ഫോടനത്തില്‍ മരിച്ചിരിക്കാമെന്ന് സംശയം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ പൊട്ടിത്തെറിച്ച കാര്‍ ഓടിച്ച ഡോ. ഉമര്‍ ഉന്‍ നബി എന്ന ഡോക്ടറാണെന്ന് നിഗമനം. പുല്‍വാമ സ്വദേശിയായ ഇയാള്‍ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളേജില്‍ അധ്യാപകനാണ്. സ്‌ഫോടനത്തില്‍ ഇയാള്‍ മരിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം.

സ്‌ഫോടനസ്ഥലം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തിലേക്കുള്ള കണ്ണികള്‍ കണ്ടെത്തിയിരിക്കുകയാണ്. ഡോ. ഉമര്‍ ഫരീദാബാദിലെ അല്‍-ഫലാഹ് മെഡിക്കല്‍ കോളേജിലാണ് പഠിപ്പിച്ചിരുന്നത്. ഇവിടെ നിന്ന് ഒക്ടോബര്‍ 30-ന് മറ്റൊരു അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മുസമ്മില്‍ ഷക്കീലിനെ അറസ്റ്റ് ചെയ്തിരുന്നു. ഡോ. മുസമ്മിലിന്റെ ഫരീദാബാദിലെ വാടക വീട്ടില്‍ ഞായറാഴ്ച നടത്തിയ റെയ്ഡില്‍ 360 കിലോഗ്രാം വരുന്ന അമോണിയം നൈട്രേറ്റ് എന്ന് കരുതുന്ന അതീവ ജ്വലനശേഷിയുള്ള വസ്തുക്കളും ആയുധങ്ങളും വെടിക്കോപ്പുകളും ബോംബ് നിര്‍മ്മാണ സാമഗ്രികളും പോലീസ് കണ്ടെടുത്തു.

Signature-ad

പോലീസ് ഒരു അസോള്‍ട്ട് റൈഫിളും മൂന്ന് മാഗസിനുകളും 83 തിരകളും, ഒരു പിസ്റ്റളും എട്ട് തിരകളും, 12 സ്യൂട്ട്‌കേസുകള്‍, സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു ബക്കറ്റ്, 20 ടൈമറുകള്‍, റിമോട്ട് കണ്‍ട്രോളുകള്‍, ഒരു വാക്കി-ടോക്കി സെറ്റ് എന്നിവയും കണ്ടെടുത്തു. പുല്‍വാമ യിലെ കോയില്‍ സ്വദേശിയായ ഡോ. ഉമര്‍ ഘ നബി ഭട്ടിന്റെ മകനാണ്. ശ്രീനഗറില്‍ ജയ്ഷ്-ഇ-മുഹമ്മദിന് (ജെഇഎം) അനുകൂലമായി പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് നവംബര്‍ 6-ന് സഹാറന്‍പൂരിലെ ഒരു ആശുപത്രിയില്‍ നിന്ന് അറസ്റ്റിലായ ഡോ. ആദില്‍ റാത്തറുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ശ്രീനഗറിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഡോ. ഉമര്‍ എംഡി പൂര്‍ത്തിയാ ക്കിയത്. ജിഎംസി അനന്തനാഗില്‍ സീനിയര്‍ റെസിഡന്റായി ജോലി ചെയ്തിട്ടുണ്ട്. ഇദ്ദേഹ ത്തിന് ആഷിഖ് നബി, സഹൂര്‍ നബി എന്നിങ്ങനെ രണ്ട് സഹോദരന്മാരും സബ്രീന നബി എന്ന ഒരു സഹോദരിയും മാതാവ് ഷമീമ ബാനോവിനെയും അറസ്റ്റ് ചെയതിരിക്കുക യാണ്. ഡല്‍ ഹി സ്‌ഫോടനത്തിലെയും ഫരീദാബാദ് മൊഡ്യൂളിലെയും എല്ലാ പ്രതികളും എന്‍ക്രിപ്റ്റ് ചെയ്ത ടെലിഗ്രാം ചാനലുകളില്‍ സജീവമായിരുന്ന, തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഡോക്ടര്‍മാരുടെ സംഘത്തിന്റെ ഭാഗമാണെന്ന് കരുതുന്നു.

Back to top button
error: