Breaking NewsIndiaKeralaLead NewsMovieNEWSNewsthen SpecialWorld
ഹിന്ദി നടന് ധര്‍മേന്ദ്രയുടെ നില ഗുരുതരം; മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍വെന്റിലേറ്ററില്‍ തുടരുന്നു ;

മുംബൈ : പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രതാരം ധര്‍മേന്ദ്രയുടെ ആരോഗ്യ നില അതീവ ഗുരുതരം. അദ്ദേഹത്തെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാാണ്. അദ്ദേഹം വെന്റിലേറ്ററില്‍ തുടരുകയാണ്.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പാണ് 89വയസുള്ള ധര്‍മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
1960ല്‍ ദില്‍ ഭി തേരാ, ഹം ഭി തേരാ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര സിനിമയില്‍ തുടക്കം കുറിക്കുന്നത്. ഷോലെ, ധരംവീര്‍, ചുപ്കേ ചുപ്കേ, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങള്‍ ധര്‍മേന്ദ്രയെ പ്രശസ്തനാക്കി. ധര്‍മേന്ദ്രയുടെ പുതിയ ചിത്രം ഇക്കിസ് ഡിസംബര്‍ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.






