Breaking NewsCrimeKeralaLead NewsNEWS

‘ഞാനാണ് പിഴയെന്ന്… എനിക്കിനി സഹിക്കാൻ വയ്യ… ഇയാൾ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം, ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ’’ 1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്… … ജീവിക്കാൻ കൊതിച്ചിട്ടും ജീവൻ അവസാനിപ്പിക്കേണ്ടി വന്നവളുടെ വാക്കുകൾ…

കൊല്ലം: ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും വലിയ മാനസിക പീഡനമേൽക്കേണ്ടി വന്നതായി വെളിപ്പെടുത്തി ജീവനൊടുക്കിയ, ജീവിക്കാൻ കൊതിച്ചിരുന്ന രേഷ്മയുടെ (29) ഫോൺ സംഭാഷണം പുറത്ത്. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എൻറെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളർത്താൻ… ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാൾ ആ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്’’…

വെള്ളിയാഴ്ചയാണ് കൊല്ലം ശൂരനാട് സ്വദേശിയായ യുവതി കഴിഞ്ഞ പുന്നപ്രയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. രേഷ്മ അച്ഛനെ വിളിച്ച് കരഞ്ഞ് സങ്കടങ്ങൾ പറയുന്നതാണ് ഫോൺ സംഭാഷണത്തിലുള്ളത്. 2018 മാർച്ചിലായിരുന്നു രേഷ്മയുടെ വിവാഹം. ഭർത്താവിൻറെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്നു കുടുംബം പറയുന്നു. അതേസമയം തന്നെ ഒന്നു മനസിലാക്ക്… താൻ ഭർത്താവില്ലെങ്കിലും സ്വന്തംകാലിൽ ജീവിച്ചോളാമെന്നും അവൾ അച്ഛനോട് പറയുന്നു. ഇതിനിടെ രേഷ്മ സങ്കടങ്ങൾ വിവരിക്കുമ്പോൾ, നിൻറെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷമെന്നും മകൾ വിഷമിക്കരുതെന്നും സമാധാനമായിരിക്കാനും പിതാവ് പറയുന്നുണ്ട്.

Signature-ad

രേഷ്മയുടെ ഫോൺ സംഭാഷണം ഇങ്ങനെ-

‘‘എന്നെ സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവർ സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എൻറെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളർത്താൻ. ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാൾ ആ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്’’

‘‘1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാൻ വയ്യ. അയാൾ മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാൾ മാറിയിട്ടില്ല. അയാൾ എൻറെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്ര മാത്രം സന്തോഷിച്ചെന്ന് അറിയാമോ? പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു. 300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ.. ഞാനെന്റെ… എനിക്ക് പറയാൻ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ. അയാളുടെ അച്ഛൻ എൻറെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാൻ നിൽക്കുന്നതെന്ന്… മടുത്തു’’‌…

അതേസമയം രേഷ്മയുടെ സംസ്കാരച്ചടങ്ങുകളിൽ ഭർതൃവീട്ടുകാർ പങ്കെടുത്തിരുന്നില്ല. കൂടാതെ പോലീസിൻറെ സഹായത്തോടെയാണ് ആറു വയസുള്ള മകനെ സംസ്കാരത്തിനു കൊണ്ടു വന്നതെന്നും കുടുംബം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: