Breaking NewsKeralaLead NewsLocalNEWS

കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു

പാലക്കാട് വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പ് സ്വദേശി ദില്‍ജിത്ത്(17)ആണ് മരിച്ചത്. പാലക്കാട് മണ്ണാര്‍ക്കാട് -കാഞ്ഞിരപ്പുഴ റോഡില്‍ വെച്ച് ഇന്നുച്ചയോടെയാാണ് അപകടമുണ്ടായത്. വാനും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ദില്‍ജിത്ത് സബ് ജില്ല കലോത്സവത്തില്‍ പങ്കെടുക്കാന്‍പോകുന്നതിനിടെയാണ് അപകടമുണ്ടായത്. പള്ളിക്കുറുപ്പ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് മരിച്ച ദില്‍ജിത്ത്. മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തില്‍ കഴിഞ്ഞദിവസം ചിത്രരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.ഇന്ന് നടക്കുന്ന നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് വാഹനാപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: