Breaking NewsKeralaLead NewsLocalNEWS
ഇതാണെന്റെ ജീവിതത്തിനുള്ള മറുപടി കണ്ണൂരില്‍ കൊടുക്കുമോ….. : ആത്മകഥ വായിച്ചിട്ട് സംശയമുണ്ടെങ്കില്‍ കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കാമെന്ന് ഇ.പി.ജയരാജന്‍ ; എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി കണ്ണൂരില്‍ പറയാമെന്നും ജയരാജന്‍

തിരുവനന്തപുരം: തന്റെ ആത്മകഥ എല്ലാവരും വായിക്കണമെന്നും വായിച്ചാല്‍ എല്ലാം വ്യക്തമാകുമെന്നും എന്നിട്ടും സംശയമുണ്ടെങ്കില്‍ അത് തീര്‍ക്കാന്‍ കണ്ണൂരില്‍ ആത്മകഥയുടെ ചര്‍ച്ചയ്ക്കായി പരിപാടി സംഘടിപ്പിക്കാമെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. അവിടെ വെച്ച് എല്ലാ കാര്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും ജയരാജന്‍ വ്യക്തമാക്കി.
പുസ്തകം എല്ലാവരും വായിച്ചിരുന്നെങ്കില്‍ എല്ലാറ്റിനും വ്യക്തത വരുമായിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു.
ഇ.പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് കഥാകൃത്ത് ടി പദ്മനാഭന്‍ ഏറ്റുവാങ്ങിയാണ് പ്രകാശനം നടത്തിയത്.





