Breaking NewsIndiaLead NewsWorld

കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറച്ചു ; കുടിയേറ്റനിയമം കര്‍ശനമാക്കിയതോടെ ഇന്ത്യന്‍ അപേക്ഷകരില്‍ 4-ല്‍ 3 പേരെയും തള്ളുന്നു

ടൊറന്റോ: വിദേശപഠനവും ജോലിയുമൊക്കെ പ്രധാന സ്വപ്‌നമായി കരുതുന്ന ഇന്ത്യാക്കാ രില്‍ പ്രമുഖ സ്ഥാനം കാനഡയ്ക്കുണ്ട്. പ്രത്യേകിച്ചും നഴ്‌സിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്ക്് ഇടയില്‍. എന്നാല്‍ കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി കള്‍ക്ക് ഏര്‍പ്പെടു ത്തിയ നിയന്ത്രണങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെയാണ് കാര്യമായി ബാധിച്ചിരിക്കു ന്നതെന്ന് സര്‍ക്കാര്‍ ഡാറ്റ വ്യക്തമാക്കുന്നു. കാനഡയിലെ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളി ല്‍ പഠിക്കാനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 74% ഓഗസ്റ്റ് മാസത്തില്‍ നിരസിക്കപ്പെട്ടു.

ഓഗസ്റ്റ് 2023-ല്‍ 20,900 ആയിരുന്നത് ഓഗസ്റ്റ് 2025-ല്‍ 4,515 ആയി കുറഞ്ഞു. താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും വിദ്യാര്‍ത്ഥി വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പരിഹരിക്കുന്നതിനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി, 2025-ന്റെ തുടക്കത്തില്‍ കാനഡ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി പെര്‍മിറ്റുകളുടെ എണ്ണം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറച്ചു. ഏറ്റവും പുതിയ മാസമായ ഓഗസ്റ്റില്‍ കനേഡിയന്‍ പോസ്റ്റ്-സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള ഇന്ത്യന്‍ അപേക്ഷകളില്‍ ഏകദേശം 74% നിരസിക്കപ്പെട്ടു, ഇത് ഓഗസ്റ്റ് 2023-ലെ 32% നെ അപേക്ഷിച്ച് വളരെ കൂടുതലാണ്. മൊത്തത്തിലുള്ള പഠന പെര്‍മിറ്റ് അപേക്ഷകളില്‍ ഏകദേശം 40% മാത്രമാണ് നിരസിച്ചത്. ഓഗസ്റ്റ് 2025-ല്‍ ചൈനയില്‍ നിന്നുള്ള പഠന പെര്‍മിറ്റുകളില്‍ ഏകദേശം 24% മാത്രമാണ് നിരസിക്കപ്പെട്ടത്.

Signature-ad

ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണവും കുത്തനെ കുറഞ്ഞു: ഓഗസ്റ്റ് 2023-ല്‍ 20,900 ആയിരുന്നത് ഓഗസ്റ്റ് 2025-ല്‍ 4,515 ആയി കുറഞ്ഞു. 2023 ല്‍ അന്ന് മൊത്തം അപേക്ഷകരില്‍ നാലിലൊന്നി ലധികം ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ ദശകമായി അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ കാര്യ ത്തില്‍ കാനഡയുടെ ഏറ്റവും വലിയ സ്രോതസ്സ് ഇന്ത്യയായിരുന്നു. ആയിരത്തിലധികം അപേ ക്ഷകര്‍ക്ക് അംഗീകാരം ലഭിച്ച രാജ്യങ്ങളില്‍, ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും ഉയര്‍ന്ന പഠന പെര്‍ മിറ്റ് നിരസിക്കല്‍ നിരക്കും ഇന്ത്യയില്‍ നിന്നായിരുന്നു. ഒരു വര്‍ഷത്തിലേറെ നീണ്ട പിരിമുറു ക്കത്തിന് ശേഷം കാനഡയും ഇന്ത്യയും ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥി വിസ നിരസിക്കല്‍ കുതിച്ചുയര്‍ന്നത്.

2023-ല്‍ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ഒരു കനേഡിയന്‍ പൗരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോ പിച്ചിരുന്നു. ഇതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്‌നം തുടങ്ങാനിടയായത്. 2023-ല്‍, ഏകദേശം 1,550 പഠന പെര്‍മിറ്റ് അപേക്ഷകളില്‍ വ്യാജമായ അഡ്മിഷന്‍ ലെറ്ററുകള്‍ കണ്ടെ ത്തിയതായും, അതില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവയാണെന്നും കാനഡയുടെ ഇമിഗ്രേഷന്‍ വകുപ്പ് റോയിട്ടേഴ്സിന് ഇമെയിലിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം, തങ്ങളുടെ ശക്തമാക്കിയ പരിശോധനാ സംവിധാനം എല്ലാ അപേക്ഷകരില്‍ നിന്നുമായി 14,000-ത്തിലധികം വ്യാജ അഡ്മിഷന്‍ ലെറ്ററുകള്‍ കണ്ടെത്തിയതായും അവര്‍ പറ ഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പഠന പെര്‍മിറ്റ് അപേക്ഷകള്‍ നിരസിക്കു ന്നത് തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് ഓട്ടാവയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു, എന്നാ ല്‍ പഠന പെര്‍മിറ്റ് നല്‍കുന്നത് കാനഡയുടെ അധികാരപരിധിയിലുള്ള കാര്യമാണ്. ഇന്ത്യന്‍ പഠന പെര്‍മിറ്റ് അപേക്ഷകര്‍ക്ക് ഉയര്‍ന്ന നിരസിക്കല്‍ നിരക്ക് ഉണ്ടാകുന്നത് സിംഗിനെ അത്ഭുത പ്പെടുത്തുന്നില്ല, തട്ടിപ്പ് ഒരു ആശങ്കയാണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: