Breaking NewsHealthIndiaLead NewsLIFENEWSNewsthen SpecialpoliticsWorld

കോവിഡിനെതിരായ പോരാട്ടത്തില്‍ ജീവന്‍ പൊലിഞ്ഞ ഡോക്ടര്‍മാരുടെ കുടുംബത്തിനും കേന്ദ്രത്തിന്റെ അവഗണന; ആകെ സഹായം നല്‍കിയത് 500 പേര്‍ക്ക്; ഇന്ത്യയിലാകെ മരിച്ചത് 1596 പേരെന്ന് അനൗദ്യോഗിക കണക്ക്; കൃത്യമായ കണക്കില്ലാതെ കേന്ദ്രം; ബിഹാറും ബംഗാളും തമിഴ്‌നാടും ആന്ധ്രയും ഡല്‍ഹിയും ഗുജറാത്തും മുന്നില്‍; കേരളം അവിടെയും മാതൃക

എത്ര ഡോക്ടര്‍മാര്‍ മരിച്ചു എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കുകളില്ലെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്ന കണക്കില്‍ ഇത് 1600 വരുമെന്നാണ്.

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി അവസാനിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചികിത്സ നല്‍കുന്നതിനിടെ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ ബന്ധുക്കള്‍ക്കു സഹായം നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. കേരളമൊഴിച്ചു മറ്റു സംസ്ഥാനങ്ങളിലെല്ലാം നൂറുകണക്കിനു ഡോക്ടര്‍മാര്‍ക്കാണ് കോവഡിന്റെ പിടിയില്‍ ജീവന്‍ നഷ്ടമായത്.

കോവിഡിന്റെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും എത്ര ഡോക്ടര്‍മാര്‍ക്കു ജീവന്‍ നഷ്ടമായെന്നും അവരുടെ കുടുംബത്തിനു നല്‍കിയ നഷ്ടപരിഹാരം എത്രയെന്നു ചൂണ്ടിക്കാട്ടി നല്‍കിയ വിവരാവകാശ ഹര്‍ജിയിലാണ് മറുപടി. എത്ര ഡോക്ടര്‍മാര്‍ മരിച്ചു എന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കുകളില്ലെന്നും കേന്ദ്രം പറയുന്നു. എന്നാല്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) പറയുന്ന കണക്കില്‍ ഇത് 1600 വരുമെന്നാണ്.

Signature-ad

ഇതുവരെ 500 ഡോക്ടര്‍മാരുടെ കുടുംബങ്ങള്‍ക്കാണു സഹായം നല്‍കിയത്. ‘ഡോക്ടര്‍മാര്‍ക്കൊപ്പം നില്‍ക്കുന്നില്ലെങ്കില്‍ സമൂഹം നമുക്കു മാപ്പു നല്‍കില്ലെന്നു’ കഴിഞ്ഞ ഒക്‌ടോബര്‍ 28നു സുപ്രീം കോടതി പറഞ്ഞതും ഈ പശ്ചാത്തലത്തിലാണ്.

പ്രധാനമന്ത്രി ഗരീബ് കല്യാന്‍ പാക്കേജിനു കീഴില്‍ സ്വകാര്യ ഡോക്ടര്‍മാര്‍ വരാത്തതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. 2020 മാര്‍ച്ച 30ന് ആണ് പദ്ധതി പ്രഖ്യാപിച്ചത്. രണ്ടുവര്‍ഷത്തിനുശേഷമാണ് സുപ്രീം കോടതി ഹര്‍ജിയില്‍ വാദം കേട്ടത്. സ്വകാര്യ ആശുപത്രികളിലടക്കം ഡോക്ടര്‍മാര്‍ കോവിഡുമായി മല്ലടിക്കുമ്പോഴാണു പലര്‍ക്കും ജീവന്‍ നഷ്ടമായത്. 2022ല്‍ ഇതേ പ്രശ്‌നം ഉയര്‍ത്തിക്കാട്ടിയ ഡോ. കെ.വി. ബാബു, സര്‍ക്കാരിന്റെ പക്കല്‍ കൃത്യമായ കണക്കില്ലെന്ന വിവരവും ഉയര്‍ത്തിക്കാട്ടി.

ആരോഗ്യ സംരക്ഷണം നല്‍കുന്നവര്‍ക്ക് 50 ലക്ഷം രൂപയുടെ കവറേജ് നല്‍കുന്നതാണു പദ്ധതി. കമ്യൂണിറ്റി, സ്വകാര്യ ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടും. സെപ്റ്റംബര്‍ 22 ന് സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരം, കോവിഡ്-19 ബാധിച്ച് മരിച്ച പദ്ധതിയുടെ ആകെ ഗുണഭോക്താക്കളുടെ എണ്ണവും, 2020 മാര്‍ച്ച് 30 മുതല്‍ ഇന്നുവരെ അവര്‍ക്ക് നല്‍കിയ തുകയും, ഗുണഭോക്താക്കളായ ആകെ ഡോക്ടര്‍മാരുടെ എണ്ണവും, ഇതുവരെ അവര്‍ക്ക് നല്‍കിയ തുകയും, ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള സംസ്ഥാന തിരിച്ചുള്ള ഡാറ്റയും ഡോ. ബാബു ചോദിച്ചിരുന്നു.

പദ്ധതിക്കു തുക നല്‍കുന്ന ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ മറുപടി അനുസരിച്ച് മൊത്തം 2294 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയെനനാണ്. 2024 ജൂണ്‍ 11 വരെ 1147 കോടി നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ഇതു നല്‍കിയത്.

ഐഎംഎയുടെ കണക്ക് അനുസരിച്ച് യുപിയില്‍ ആദ്യ കോവിഡ് കാലത്ത് 66 ഡോക്ടര്‍മാരുടെയും രണ്ടാം കോവിഡ് കാലത്ത് 79 ഡോക്ടര്‍മാരുടെയും ജീവന്‍ നഷ്ടമായി. ഡല്‍ഹിയില്‍ രണ്ടാം ഘട്ടത്തില്‍ 128 പേര്‍ക്കും ബിഹാറില്‍ ഇരു ഘട്ടങ്ങളിലുമായി 155 ഡോക്ടര്‍മാര്‍ക്കും പശ്ചിമബംഗാളില്‍ 119 ഡോക്ടര്‍മാര്‍ക്കും ഒഡീഷയില്‍ 46 പേര്‍ക്കും മഹാരാഷ്ട്രയില്‍ 74 പേര്‍ക്കും തെലങ്കാനയില്‍ 43 പേര്‍ക്കും തമിഴ്‌നാട്ടില്‍ 154 പേര്‍ക്കും ആന്ധ്രയില്‍ 148 പേര്‍ക്കും കര്‍ണാടകയില്‍ 68 പേര്‍ക്കും ഗുജറാത്തില്‍ 92 ഡോക്ടര്‍മാര്‍ക്കും ജീവന്‍ നഷ്ടമായി. ആകെ 1596 ഡോക്ടര്‍മാര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നു.

 

Only 500 families of doctors who succumbed to COVID-19 during the first and second waves have been compensated by the government so far, latest RTI data has revealed. Though the union government has always maintained that they don’t have data on the total number of doctors who died during the pandemic, the Indian Medical Association (IMA) has put the number at nearly 1,600.

According to the RTI, the government has paid compensation to 500 families of doctors so far. The latest figure of families of doctors who have been compensated so far comes in the backdrop of the Supreme Court’s order of October 28, which observed that “Society will not forgive us if we don’t take care of our doctors and don’t stand for them.”

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: