Breaking NewsKeralaLead NewsLocalNEWS
കോഴിക്കോട് റോഡ് ഇടിഞ്ഞു; റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു; മറിഞ്ഞത് സിമന്റ് ലോറി

കോഴിക്കോട്: റോഡ് ഇടിഞ്ഞതിനെ തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറി താഴെയുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു.
കോഴിക്കോട് ഫറോഖിലാണ് റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.. സിമന്‍റ് ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോഖ് നഗരസഭ ചെയര്‍മാൻ എം സി അബ്ദുള്‍ റസാഖിന്‍റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്. വീടിന്‍റെ മുറ്റത്ത് ഉണ്ടായിരുന്ന ബൈക്കും ലോറിക്ക് അടിയിൽ പെട്ടിട്ടുണ്ട്. ഈ ഭാഗത്ത് ആളില്ലാതിരുന്നത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്.






