
മെക്സിക്കോയില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ സ്ഫോടനം
23 പേര് കൊല്ലപ്പെട്ടു
ഭീകരാക്രമണമല്ലെന്ന് അധികൃതര്‍
പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു
മെക്സിക്കോ : ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 23 പേര് കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.മെക്സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ ഹെര്‍മോസില്ലോയിലാണ് അപകടമുണ്ടായത്. സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ലരാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ഡേ ഓഫ് ദ ഡെഡുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കുള്ള ഒരുക്കത്തിനിടെയാണ് ദുരന്തമുണ്ടായത്.ഭീകരവാദ ആക്രമണമാണെന്ന അഭ്യൂഹം അധികൃതര്‍ തള്ളി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സൊനോറ സംസ്ഥാന ഗവര്‍ണര്‍ അറിയിച്ചു.






