ഇനി കളിമാറും; റണ്‍വേയില്ലാതെ യുദ്ധവിമാനമടക്കം ഇറക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ച് ഐഐടി മദ്രാസ്; കപ്പലുകള്‍ മുതല്‍ മലനിരകളിലും വനാന്തരത്തിലുംവരെ ലാന്‍ഡിംഗ് സുഗമമാകും; സൈനിക രംഗത്തും മുതല്‍ക്കൂട്ട്

ചെന്നൈ: റണ്‍വേയില്ലാതെ യുദ്ധവിമാനങ്ങള്‍ക്കടക്കം ലാന്‍ഡ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ കണ്ടെത്തി മദ്രാസ് ഐഐടി. ഇന്ത്യയുടെ അടുത്ത തലമുറ ഏവിയേഷന്‍ സാങ്കേതിക വിദ്യയില്‍ നിര്‍ണായകമാകുന്ന കണ്ടെത്തലാണു നടത്തിയിരിക്കുന്നത്. സയന്‍സ് സിനിമകളില്‍ കാണുന്നതുപോലുള്ള സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് നടത്തിയിരിക്കുന്നതെന്നു ചൂണ്ടിക്കാട്ടുന്നത്.
റോക്കറ്റ് ത്രസ്റ്ററുകളും വിര്‍ച്വല്‍ സിമുലേഷന്‍ സാങ്കേതികവിദ്യയും സംയുക്തമായി ഉപയോഗിച്ചാണ് പരീക്ഷണം സാധ്യമാക്കിയത്. ഏറ്റവും മികവുറ്റ ‘സോഫ്റ്റ് ലാന്‍ഡിംഗ്’ ടെക്നോളിയാണു കണ്ടെത്തിയതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. റണ്‍വേയിലൂടെ പാഞ്ഞുപോയശേഷം നില്ക്കുന്നതിനു പകരം ‘വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ്’ ആണ് ഇതിലൂടെ സാധ്യമാകുക. നിലവില്‍ ഇത്തരം ലാന്‍ഡിംഗ് ശൂന്യാകാശ വാഹനങ്ങളില്‍ ഉപയോഗിക്കാറുണ്ട്. ചാന്ദ്രയാന്‍ ഘട്ടത്തില്‍ പര്യവേഷണ വാഹനത്തെ ഉപരിതലത്തില്‍ ഇറക്കിയത് ഇത്തരത്തിലായിരുന്നു. ഏറ്റവും ദുഷ്കരമായ പ്രതലത്തിലും വിമാനം ഇറക്കാനും ഉയര്‍ത്താനും കഴിയുമെന്നതാണ് പ്രത്യേകത.
@iitmadras researchers have taken a major step toward developing Vertical Take-off and Landing (VTOL) aircraft and UAVs powered by Hybrid Rocket Thrusters—a game-changing innovation for India’s next-generation flight technology.
Using an advanced Hardware-in-the-Loop Simulation… pic.twitter.com/f4vPINUPOJ
— IIT Madras (@iitmadras) October 30, 2025
സുരക്ഷിതമായ വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗില്‍ വേഗത്തിനു നിര്‍ണായകമായ പ്രധാന്യമുണ്ട്. എവിടെയെങ്കിലും പിഴച്ചാല്‍ ദശലക്ഷക്കണക്കിനു ഡോളര്‍ വിലയുള്ള എയര്‍ക്രാഫ്റ്റ് തകര്‍ന്നു തരിപ്പണമാകും. വര്‍ഷങ്ങള്‍ക്കുമുമ്പ് അസാധ്യമെന്നു കരുതിയ കാര്യത്തിലേക്കാണ് ഇപ്പോള്‍ വാതില്‍ തുറന്നിടുന്നത്.
ഹൈബ്രിഡ് റോക്കറ്റ് മോട്ടോറുകളാണ് വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗിന് ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചത്. ലിക്വിഡ് എന്‍ജിനുകളെ അപേക്ഷിച്ച് ഹൈബ്രിഡ് റോക്കറ്റ് സംവിധാനം മികവുറ്റതാണ്. ലിക്വിഡ്- സോളിഡ് റോക്കറ്റ എന്‍ജിനുകളുടെ ഗുണം ഒരേസമയം ലഭിക്കും.
നിലവിലുള്ള വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് സംവിധാനങ്ങള്‍ സങ്കീര്‍ണവും വന്‍ മെയിന്റനന്‍സ് ചെലവുള്ളതുമാണ്. എയര്‍ക്രാഫ്റ്റുകള്‍ക്കും ആളില്ലാ വിമാനങ്ങള്‍ക്കുമെല്ലാം ഒരേപോലെ ഇതുപയോഗിക്കാന്‍ കഴിയും. എയ്റോനോട്ടിക്കല്‍ സ്പേസ് സയന്‍സ് മാസികയിലും പഠനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ദീര്‍ഘമായ റണ്‍വേ പോലുള്ളവ ഒഴിവാക്കി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് സാധ്യമാകും എന്നതാണ് ഇതിന്റെ ഗുണമെന്നു ഐഐടി മദ്രാസിലെ പ്രഫ. പി.എ. രാമകൃഷ്ണ പറഞ്ഞു. കുന്നുകള്‍, കാടുകള്‍, മഞ്ഞു നിറഞ്ഞ മേഖലകള്‍, ചെറിയ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ വിമാനമിറക്കാം. ഇപ്പോള്‍ ഇത്തരം സ്ഥലങ്ങളിലേക്കു ഹെലികോപ്റ്ററുകള്‍ക്കു മാത്രമാണ് പോകാന്‍ കഴിയുന്നത്. എന്നാല്‍, മറ്റ് എയര്‍ക്രാഫ്റ്റുകളെ അപേക്ഷിച്ചുള്ള വേഗക്കുറവ് പ്രതിസന്ധിയാണ്. പുതിയ കണ്ടെത്തല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഘട്ടത്തിലേക്കു കടന്നാല്‍ യുദ്ധവിമാനങ്ങളുടെ കാര്യത്തലടക്കം കളി മാറ്റിയെഴുതുമെന്നും അദ്ദേഹം പറയുന്നു.
പുതിയ എന്ജിന് സംവിധാനത്തില്‍ ഓക്സിഡൈസര്‍ ആയി ഉയര്‍ന്ന മര്‍ദത്തില്‍ അടക്കം ചെയ്ത വായു മാത്രം മതി. ഇതിനു വലിയ സംഭരണ സംവിധാനവും ആവശ്യമില്ല. അന്തരീക്ഷ വായുവിനെ കംപ്രസ് ചെയ്ത് ഉപയോഗിക്കാന്‍ കഴിയും. സൈനിക രംഗത്തെ ഇന്ത്യയുടെ കുതിപ്പ് മാറ്റിയെഴുതാന്‍ ഇതു സഹായിക്കുമെന്നും വിലയിരുത്തുന്നു.
Indian scientists just pulled off something extraordinary. Researchers at the Indian Institute of Technology (IIT) Madras have achieved a breakthrough that could completely transform how aircraft take off and land, eliminating the need for runways altogether and putting India at the forefront of next-generation aviation technology.






