Breaking NewsLead NewsSports

വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ മുംബൈയില്‍ മഴയ്ക്ക് 63 ശതമാനം സാധ്യത ; തടസ്സപ്പെട്ടാല്‍ റിസര്‍വ്ദിനത്തില്‍ കളി തുടരും ; പക്ഷേ തിങ്കളാഴ്ചയും ഭീഷണി, ഇന്ത്യ തേടുന്നത് കന്നിക്കിരീടം

മുംബൈ: ഓസ്ട്രേലിയയ്ക്ക് എതിരേ വമ്പന്‍ വിജയം നേടിയ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ ഞായറാഴ്ച കപ്പുയര്‍ത്തുന്നത് കാണാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുമ്പോള്‍ രസംകൊല്ലിയായി മഴയെത്തുമോയെന്ന് ആശങ്ക. നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഫൈനലില്‍ നല്ലമഴയ്ക്കുള്ള സാധ്യതകളാണ് കല്‍പ്പിക്കപ്പെടുന്നത്.

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള 2025 വനിതാ ഏകദിന ലോകകപ്പ് ഫൈനല്‍ നടക്കുന്ന മഹാരാഷ്ട്രയില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ പ്രവചനങ്ങള്‍ അനുസരിച്ച്, ഞായറാഴ്ച നവി മുംബൈയില്‍ മഴയ്ക്ക് 63 ശതമാനം സാധ്യതയുണ്ട്. ഇതോടെ മുംബൈയില്‍ നേരിയതോ മിതമായതോ ആയ മഴ ശക്തമായി പ്രതീക്ഷിക്കുകയാണ്. വൈകുന്നേരം 4 മണിക്കും 7 മണിക്കും ഇടയില്‍ മുംബൈയിലും സമീപ പ്രദേശങ്ങളിലും ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശനിയാഴ്ച മഴയ്ക്ക് ഏകദേശം 86 ശതമാനവും ഞായറാഴ്ച മഴയ്ക്ക് 63 ശതമാനവുമാണ് സാധ്യത.

Signature-ad

മഴയ്ക്ക് 50 ശതമാനത്തിലധികം സാധ്യത കല്‍പ്പിക്കപ്പെട്ട നവി മുംബൈയിലെ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നേരത്തേ ഇന്ത്യ ബംഗ്ലാദേശിനെ നേരിട്ടപ്പോള്‍ മത്സരം മഴമൂലം ഉപേക്ഷിക്ക പ്പെടേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച കളി സാധ്യമല്ലെങ്കില്‍ തിങ്കളാഴ്ച റിസര്‍വ് ദിനമുണ്ട്. എന്നിരുന്നാലും, തിങ്കളാഴ്ചയും മഴയ്ക്ക് 55 ശതമാനം സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ആദ്യ കീരീടം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുമ്പ് രണ്ടുതവണയും കലാശപ്പോരാട്ടത്തില്‍ വീഴാനായിരുന്നു ഇന്ത്യയുടെ വിധി. ഇത്തവണ ഇന്ത്യയുടെ മൂന്നാമത്തെ ഏകദിന ലോകകപ്പ് ഫൈനലാണിത്.

2005 ല്‍ ഓസീസിനോടും 2017 ല്‍ ഇംഗ്ലണ്ടിനോടും ഇന്ത്യയ്ക്ക് കിരീടം അടിയറവ് വെയ്‌ക്കേ ണ്ടി വന്നിരുന്നു. സെമിഫൈനലില്‍ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ചതിന്റെ ആത്മവിശ്വാസ ത്തിലാണ് ഇന്ത്യ കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. വമ്പന്‍മാരായ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാ ണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയമാണ് കിരീട പ്പോരാട്ടത്തിന് വേദിയാവുന്നത്.

ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍),സ്മൃതി മന്ദാന,ഹര്‍ലീന്‍ ഡിയോള്‍,ജെമിമ റോഡ്രിഗസ്,റിച്ച ഘോഷ്,രേണുക സിംഗ് താക്കൂര്‍,ദീപ്തി ശര്‍മ്മ,സ്‌നേഹ റാണ,ക്രാന്തി ഗൗഡ്,ശ്രീ ചരണി,രാധാ യാദവ്,അമന്‍ജോത് കൗര്‍,അരുന്ധതി റെഡ്ഡി,ഉമ ചേത്രി,ഷഫാലി വര്‍മ.

ദക്ഷിണാഫ്രിക്കന്‍ ടീം: ലോറ വോള്‍വാര്‍ഡ് (ക്യാപ്റ്റന്‍),അയബോംഗ ഖാക്ക, ക്ലോ ട്രിയോണ്‍, നദീന്‍ ഡി ക്ലര്‍ക്ക്,മരിസാന്‍ കാപ്പ്, എസ്മിന്‍ ബ്രിട്ട്‌സ്,സിനാലോ ജാഫ്ത,നോണ്‍കുലുലെക്കോ മ്ലാബ,ആനെറി, ഡെര്‍ക്‌സെന്‍,അനെക്കെ ബോഷ്,മസാബത ക്ലാസ്,സുനെ ലൂസ്,കരാബോ മെസോ,തുമി സെഖുഖുനെ, നൊണ്ടുമിസോ ഷാംഗസെ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: