സ്ഥാനം തെറിച്ചത് അഭിപ്രായം പറഞ്ഞതു കൊണ്ടല്ലെന്ന് നടന് പ്രേംകുമാര്‍; ആശ സമരത്തെ അനുകൂലിച്ച് അഭിപ്രായം പറഞ്ഞത് വിനയായെന്ന അഭ്യൂഹം നിഷേധിച്ചു; തീരുമാനം സര്‍ക്കാരിന്റേതാണെന്നും ന്യായീകരണം
ആശ സമരത്തെ അനുകൂലിച്ച് അഭിപ്രായപ്രകടനം നടത്തിയത് കാരണമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് നടന് പ്രേംകുമാര്‍.

തിരുവനന്തപുരം: ആശ സമരത്തെ അനുകൂലിച്ച് അഭിപ്രായപ്രകടനം നടത്തിയത് കാരണമാണ് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് നടന് പ്രേംകുമാര്‍.
ആശസമരത്തെ അനുകൂലിച്ചതിന്റെ പേരിലാണ് തന്റെ ചെയര്മാന് പദവി നഷ്ടമായതെന്ന അഭ്യൂഹത്തെ പ്രേംകുമാര്‍ നിഷേധിച്ചു. പുതിയ ചെയര്മാന് റസൂല്‍ പൂക്കുട്ടിക്ക് പ്രേംകുമാര്‍ എല്ലാ ആശംസകളുമര്‍പിച്ചു.
ചലച്ചിത്ര അക്കാദമിയിലെ ഭരണസമിതി മാറ്റത്തില്‍ തീരുമാനം സര്‍ക്കാരിന്റേത് ആണെന്നും അഭിപ്രായ പ്രകടനത്തിന് ഇല്ലെന്നും പ്രേംകുമാര്‍ പ്രതികരിച്ചു. തന്നെ ഏല്‍പ്പിച്ച ജോലി നന്നായി ചെയ്തുവെന്നും ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരിലല്ല ഈ മാറ്റമെന്നും പ്രേംകുമാര്‍ പറഞ്ഞു. നേരത്തെ, സര്‍ക്കാരിനെതിരെയുള്ള ആശ സമരത്തെ പ്രേംകുമാര്‍ അനുകൂലിച്ചു സംസാരിച്ചിരുന്നു. ഇതിന്റെ പേരിലാണ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയതെന്നാണ് അഭ്യൂഹം.






