സംസ്ഥാനത്ത് 2026ലെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; ഞായറാഴ്ച ആയതിനാല്‍ ഈസ്റ്ററും ശിവരാത്രിയും ദീപാവലിയും പട്ടികയിലില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് 2026ലെ പൊതു അവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹ വ്യാഴവും ഉള്‍പ്പെടുത്തി. മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിലവില്‍ പെസഹ വ്യാഴം ചേര്‍ത്തിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.
അവധി ദിവസങ്ങള്‍ ഇങ്ങനെ: ജനുവരി 2 മന്നം ജയന്തി,ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്, ഏപ്രില്‍ 2 പെസഹ വ്യാഴം, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്,ജൂണ്‍ 25 മുഹറം, ഓഗസ്റ്റ് 12 കര്‍ക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/ നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27, മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.
ഞായറാഴ്ചയായതിനാല്‍ ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ 5 ഈസ്റ്റര്‍, നവംബര്‍ 8 ദീപാവലി എന്നീ അവധി ദിനങ്ങള്‍ പട്ടികയില്‍ ഇല്ല.
നെഗോഷ്യബ്ള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികള്‍; ജനുവരി 2 മന്നം ജയന്തി,ജനുവരി 26 റിപ്പബ്ലിക് ദിനം, മാര്‍ച്ച് 20 ഈദുല്‍ ഫിത്ര്, ഏപ്രില്‍ 1 വാര്‍ഷിക കണക്കെടുപ്പ്, ഏപ്രില്‍ 3 ദുഃഖവെള്ളി, ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി, ഏപ്രില്‍ 15 വിഷു, മേയ് 1 മേയ് ദിനം, മേയ് 27 ബക്രീദ്,ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം/ നബിദിനം, ഓഗസ്റ്റ് 26 തിരുവോണം, ഓഗസ്റ്റ് 27, മൂന്നാം ഓണം, ഓഗസ്റ്റ് 28 നാലാം ഓണം/ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 4 ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി, ഒക്ടോബര്‍ 20 മഹാനവമി, ഒക്ടോബര്‍ 21 വിജയദശമി, ഡിസംബര്‍ 25 ക്രിസ്മസ്.





