ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി; പോറ്റി ഗോവര്‍ധനനു വിറ്റ സ്വര്‍ണം കണ്ടെത്തിയത് ബെല്ലരിയിലെ റോദ്ദം ജ്വല്ലറിയില്‍; ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന്

ബെല്ലാരി: ശബരിമലയില്‍നിന്ന് കടത്തിയ സ്വര്‍ണം കണ്ടെത്തി. ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണം ബെള്ളാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് എസ്‌ഐടി കണ്ടെത്തിയത്. പോറ്റി ഗോവര്‍ധന് വിറ്റ സ്വര്‍ണമാണ് കണ്ടെത്തിയത്. സ്വര്‍ണം കണ്ടെത്തിയത് നാണയങ്ങളുടെ രൂപത്തിലെന്ന് സൂചന. ഗോവര്‍ധന്റെ ജ്വല്ലറിയില്‍ എസ്‌ഐടി പരിശോധന നടന്നത് ഇന്നലെയാണ്. പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ബെല്ലാരിയില റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലായിരുന്നു. ഉപഭോക്താക്കള്‍ക്കായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടിസ് ഒട്ടിച്ചിരുന്നു. 476 ഗ്രാം സ്വര്‍ണം ഇവിടെ വിറ്റെന്നായിരുന്നു പോറ്റിയുടെ മൊഴി.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങള്‍ക്കിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം ഇന്ന് രാവിലെ ചേരും. ബോര്‍ഡ് ആസ്ഥാനത്തെ യോഗത്തില്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഹൈക്കോടതി ബോര്‍ഡിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവും. അഭിഭാഷകന്‍ മുഖേന 2025 കാലയളവില്‍ സംഭവിച്ച കാര്യങ്ങള്‍ ബോര്‍ഡ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
2019 ലെ കവര്‍ച്ച മറയ്ക്കാനാണ് 2025 ല്‍ വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ കൊടുത്തയച്ചതെന്നും സ്‌പെഷല്‍ കമ്മിഷണറെ രേഖാമൂലം അറിയിക്കാത്തത് ഗുരുതര വീഴ്ചയെന്നും കോടതി വ്യക്തമാക്കിയിരുന്നു. ബോര്‍ഡിന്റെ മിനിറ്റ്‌സ് ഉള്‍പ്പെടെയുള്ള രേഖകള്‍ സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന എസ്‌ഐടി സംഘത്തിന് കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുണ്ട്. കേസില്‍ പ്രതികളായ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി സാധ്യതയും യോഗത്തില്‍ ചര്‍ച്ചയാവും. ശബരിമല തീര്‍ഥാടനകാലത്തെ മുന്നൊരുക്കങ്ങളും യോഗത്തിന്റെ അജണ്ടയാണ്.






