ബിഹാര്‍ തിരഞ്ഞെടുപ്പ് 2025: എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന് സൂചന നല്‍കി മോദി ; നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ ചരിത്രമെഴുതുമെന്ന് പ്രധാനമന്ത്രി

പാറ്റ്‌ന: ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡി എ യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഇത്തവണയും നിതീഷ്‌കുമാര്‍ തന്നെയായേക്കു കമെന്ന് സൂചന. എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വെള്ളിയാഴ്ച ബിഹാറിലെ സമസ്തി പൂരില്‍ തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി നിതീഷ് കുമാറിലു ള്ള തന്റെ വിശ്വാസം വീണ്ടും ഉറപ്പിച്ചു. ഒരു റാലിയെ അഭിസംബോധന ചെയ്തുകൊ ണ്ട് സംസാരിക്കവെ, ജെഡിയു തലവന്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ അതി ന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
ഇത്തവണ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ അതിന്റെ മുന്‍ വിജയ റെക്കോര്‍ഡുകളെല്ലാം തകര്‍ക്കും. എന്‍ഡിഎയ്ക്ക് ബിഹാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ജനവിധി നല്‍കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ വരുമ്പോള്‍ ബിഹാര്‍ പുതിയ വേഗതയില്‍ മുന്നോട്ട് പോകുമെന്നും പറഞ്ഞു. നല്ല ഭരണത്തിനുവേണ്ടി വോട്ട് ചെയ്യുന്നതിലൂടെ ബിഹാര്‍ ‘ജംഗിള്‍ രാജിനെ’ അകറ്റിനിര്‍ത്തുമെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയെ പരിഹസിക്കുകയും ചെയ്തു. മൊബൈല്‍ ഫോണിലെ ഫ്‌ലാഷ്ലൈറ്റുകള്‍ തെളിയിക്കാന്‍ ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിച്ച അദ്ദേഹം ഇത്രയധികം വെളിച്ചമുള്ളപ്പോള്‍… നമുക്ക് റാന്തല്‍ ആവശ്യമുണ്ടോ? എന്നും ചോദിച്ചു.
ഈ തിരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) ജനതാദള്‍ (യുണൈറ്റഡ്) ഉം തുല്യ എണ്ണം സീറ്റുകളില്‍, അതായത് 101 സീറ്റുകള്‍ വീതം, മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (റാം വിലാസ്) ന് 29 സീറ്റുകള്‍ നല്‍കി, രാഷ്ട്രീയ ലോക് മോര്‍ച്ചയ്ക്കും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയ്ക്കും 6 സീറ്റുകള്‍ വീതവും നല്‍കിയിട്ടുണ്ട്.
എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ നിതീഷ് കുമാറിന്റെ സ്ഥാനം സംബന്ധിച്ച് അവ്യക്തതയുണ്ട്. നിതീഷ് ഞങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നും എന്നാ. സഖ്യകക്ഷികളിലെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ ആദ്യം അവരുടെ അതത് പാര്‍ട്ടി നേതാക്കളെ തിരഞ്ഞെടുത്ത ശേഷം എല്ലാവരും ഒരുമിച്ചിരുന്ന് സര്‍ക്കാരിനെ ആരു നയിക്കുമെന്ന് തീരുമാനിക്കുമെന്നും നേരത്തെ ഒരു ടിവി ഷോയില്‍ സംസാരിക്കവെ, ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പ് 2025 ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 6 ന് നടക്കും, 122 സീറ്റുകള്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെയും അവസാനത്തെയും ഘട്ടം നവംബര്‍ 11 നാണ്. വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും.






