ഇന്ന് ലോക സുനാമി ബോധവൽക്കരണ ദിനം
ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്. സുനാമി ദുരന്തം നടന്നത് ഡിസംബർ 26 നാണെങ്കിലും ഐക്യരാഷ്ട്രസഭ നവംബർ 5-നാണ് ‘ലോക സുനാമി അവേർനസ് ദിന’മായി ആചരിക്കുന്നത്
ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ് സുനാമി. ആ വാക്കും അതിനു പിന്നിലെ ദുരന്തത്തിന്റെ ആഴവും ഒരു പക്ഷെ നാം മനസ്സിലാക്കുന്നത് 2004 ഡിസംബര്‍ 26 നാണ്.
ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് അന്ന് കടലിലേക്ക് കൊണ്ടുപോയത്.
ലോകത്തെ നടുക്കിയ സുനാമി ദുരന്തം നടന്നത് ഡിസംബർ 26നാണെങ്കിലും
ഐക്യരാഷ്ട്രസഭ നവംബർ 5-നാണ് ‘ലോക സുനാമി അവേർനസ് ദിന’മായി ആചരിക്കുന്നത്. 2015 മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം സുനാമിയെക്കുറിച്ച് അവബോധമുണ്ടാക്കാനും പഠനങ്ങൾ നടത്താനുമുള്ള ദിവസമായി തിരഞ്ഞെടുക്കുന്നത്.