NEWS

ജനങ്ങൾക്ക് ദുരിതം വിതച്ച് കെ​.എ​സ്.ആ​ർ​.ടി​.സി​ പ​ണി​മു​ട​ക്ക് തുടങ്ങി; സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു, ജോ​ലി​ക്കു വരാത്ത​വ​രു​ടെ ശ​മ്പ​ളം പി​ടി​ക്കും

ഭരണ- പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കിയതോടെ കെ.എസ്‌.ആര്‍.ടി.സി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ചു. സംഘടിത ശക്തികൾക്കു മുന്നിൽ ജനം തോറ്റ് മുട്ടുമടക്കി. ആളുകൾ പെരുവഴിയിൽ

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെ.എസ്‌.ആര്‍.ടി.സിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നു.

പണിമുടക്കിനെ നേരിടാന്‍ ഡയസ്‍നോണ്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും.
ശ​മ്പ​ളപ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടാണ് പ​ണി​മു​ട​ക്ക്.

പ്ര​തി​പ​ക്ഷ ട്രേ​ഡ് യൂ​ണി​യ​നാ​യ ടി​.ഡി​.എ​ഫ് (ഐ​.എ​ൻ​ടി​.യു​.സി) 48 മ​ണി​ക്കൂ​റും കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​.ഐ​.ടി​.യു​.സി), കെ​.എ​സ്.ടി എം​പ്ലോ​യീ​സ് സം​ഘ് (ബി​.എം​.എ​സ്), കെ​.എ​സ്.ആ​ർ​.ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി​.ഐ​.ടി​.യു) എ​ന്നീ സം​ഘ​ട​ന​ക​ൾ 24 മ​ണി​ക്കൂ​റു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നതോടെ കെ.എസ്‌.ആര്‍.ടി.സി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ചു. കെഎസ്‌ആര്‍ടിസിയിലെ ശമ്പള പരിഷ്കരണ കരാറിന്‍റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്കരണം വാക്കിലൊതുങ്ങുന്നു എന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍.

ജൂണ്‍ മാസത്തില്‍ ശമ്പള പരിഷ്കരണം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാഴായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച കൂടി പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു.

എന്നാല്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ തള്ളിയിട്ടില്ലെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു വ്യക്തമാക്കി. ശമ്പള പരിഷ്കരണം സര്‍ക്കാരിന് പ്രതിമാസം 30 കോടിയോളം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും. ധനമന്ത്രിയും മുഖ്യമന്ത്രിയുമായി ഇതേക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സാവകാശം തേടിയപ്പോള്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി പണിമുടക്ക് പ്രഖ്യാപിച്ചത് ശരിയല്ലെന്നും ഗതാഗത മന്ത്രി കുറ്റപ്പെടുത്തി.

Back to top button
error: