Breaking NewsKeralaLead NewsNEWS

ഹോൺ അടിച്ചതിനല്ല ഓവർ സ്പീഡിൽ ബസ് ഓടിച്ചതിനാണ് നടപടി, ഇത്തരം സർക്കസിന് സൈഡ് പറയാൻ കുറേയാളുകളും, ഡ്രൈവർ മഹാൻ ആണെങ്കിൽ ക്ഷമ ചോദിക്കാം, അനാവശ്യകാര്യങ്ങൾ തന്റെ തലയിൽ കെട്ടിവച്ച് വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ടെന്ന് കെ ബി ​ഗണേഷ് കുമാർ

പത്തനാപുരം: ഹോൺ മുഴക്കി അമിത വേഗത്തിലെത്തിയ ബസുകൾക്കെതിരെ ഗതാഗത മന്ത്രിയുടെ നടപടി സ്വീകരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഹോൺ അടിച്ച് വന്നതല്ല വിഷയമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും മന്ത്രിയുടെ തലയിൽ വച്ചുകെട്ടി വിവാദം ഉണ്ടാക്കാൻ ശ്രമിക്കേണ്ട.

ബസ് സ്റ്റാൻഡിന് അകത്തേക്ക് ബസ് പാഞ്ഞുകയറുന്നത് എംഎല്‍എ കണ്ടുകൊണ്ട് ഇരിക്കുകയാണ്. എന്നിട്ട് അതുവഴി പോയെന്നാണ് കരുതിയത്. പിന്നെ പുറത്തേക്ക് പാഞ്ഞുവരുന്നത് കണ്ടപ്പോഴാണ് നടപടി സ്വീകരിച്ചത്. ഇനി ഡ്രൈവര്‍ മഹാൻ ആണെങ്കിൽ ക്ഷമ ചോദിച്ചേക്കാമെന്നും മന്ത്രി പറഞ്ഞു. ഇനി മാധ്യമങ്ങൾ എന്ത് എഴുതിയാലും തന്‍റെ ഉത്തരവാദിത്തം നിർവഹിക്കും. വളരെ പതുക്കെ അകത്ത് വന്ന് ആളുകളെ എടുത്തു പോകേണ്ട സ്ഥലത്ത് ഇത്തരം സർക്കസ് കാണിച്ചിട്ട് അതിന് സൈഡ് പറയുകയാണ് കുറെ പേർ. മൈക്കിൽ കൂടിയാണ് പറ‌ഞ്ഞത്.

Signature-ad

ഹോൺ അടിച്ചതിന് വണ്ടി പിടിക്കാൻ പറഞ്ഞില്ല. വല്ലാത്ത സ്പീഡിൽ ബസ് ഓടിച്ചതിനെന്നാണ് പറഞ്ഞത്. നിയവിരുദ്ധമായ കാര്യങ്ങൾ അനുവദിക്കില്ല. അനാവശ്യമായി ഹോൺ അടിക്കരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്നും ഗണേഷ് വിശദീകരിച്ചു. അകത്തേക്ക് വന്നപ്പോഴും പുറത്തേക്ക് പോകുമ്പോഴും ഹോൺ സ്റ്റക്ക് ആയിരുന്നോ എന്നും മന്ത്രി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: