Breaking NewsKeralaLead NewsNEWS

അവശേഷിക്കുന്നത് 39 പവൻ സ്വർണം മാത്രം, പോറ്റി തട്ടിയെടുത്തത് 200 പവനിലേറെ!! ദ്വാരപാലക ശിൽപപാളികൾ കൈമാറിയത് പ്രധാന കൈയാളായ ഹൈദരാബാദ് സ്വദേശി നാഗേഷിന്? സ്വർണം പൂശാൻ കൊടുത്തതും തിരിച്ചുനൽകിയതിനുമിടയിൽ 4.5 കി. ഭാരവ്യത്യാസം, പോറ്റിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: 1999ൽ സ്വർണം പൊതിഞ്ഞശേഷം 258 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിൽ ശിൽപ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമെന്ന് അന്വേഷണ സംഘം. അതായത് 222 പവൻ കുറഞ്ഞു. ഇതോടെ പോറ്റി 200 പവനിലേറെ സ്വർണം അടിച്ചുമാറ്റിയെന്ന നി​ഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്യും.

അതുപോലെ ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രധാന സഹായിയും ഹൈദരാബാദ് സ്വദേശിയുമായ നാഗേഷിലേക്കും നീങ്ങുന്നു. ശബരിമലയിലെ യഥാർഥ ദ്വാരപാലക ശിൽപപാളികൾ ഇയാൾ കൈവശപ്പെടുത്തുകയോ

Signature-ad

വിൽക്കുകയോ ചെയ്തിരിക്കാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സംശയം. കാരണം ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ് സന്നിധാനത്തുനിന്ന് കൊണ്ടുപോയ സ്വർണപ്പാളികൾ ഏറെ ദിവസം സൂക്ഷിച്ചത്. സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശിൽപ്പ പാളികളുടെ ഭാരത്തിൽ നാലരകിലോയുടെ വ്യത്യാസമുണ്ടായി.

കൂടാതെ ശബരിമലയിൽ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും വ്യാജമാണെന്ന് സംശയിക്കുന്നതാണ് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. സ്വർണം പൂശി തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതാണ് ഇത്തരത്തിലുള്ള സംശയത്തിനു കാരണം. ഹൈദരാബാദിൽ നാഗേഷിന്റെ അടുത്ത് പാളികൾ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചു. ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടർച്ചയായി നടത്തിയ വഴിപാടുകളിലും ലക്ഷങ്ങളുടെ സംഭാവനയിലും സ്പോൺസർഷിപ്പിലും വിജിലൻസിൽ സംശയം ജനിപ്പിക്കുന്നു.

അതേസമയം ശബരിമല സന്നിധാനത്തും ബെംഗളൂരുവിലും ഉൾപ്പെടെയെത്തി നിർണായക വിവരങ്ങൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണം വേഗം കണ്ടെത്തുക, ദ്വാരപാലക പാളികൾ വ്യാജമായി നിർമിച്ചത് എവിടെ എന്ന് കണ്ടെത്തുക എന്നിവയ്ക്കാണ് ആദ്യഘട്ട അന്വേഷണത്തിൽ പ്രാധാന്യം നൽകുന്നത്. അതിനിടെ, പത്തനംതിട്ടയിൽ എസ്ഐടി ഇന്ന് ക്യാംപ് ഓഫിസ് തുറന്നേക്കും. റാന്നി കോടതിയിൽ എഫ്ഐആറും സമർപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: