ദിലീപേട്ടനല്ല എന്നെ വീട്ടില്‍ ഇരുത്തിയത്; സിനിമ വിട്ടതിന്റെ കാരണം പറഞ്ഞു കാവ്യ മാധവന്‍; ‘ആ കാലഘട്ടം നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്യണമെന്നത് എന്റെ തീരുമാനം’

കൊച്ചി: ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു ദിലീപ്- കാവ്യ വിവാഹം. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴുള്ള വിവാഹത്തിനു പിന്നാലെ കാവ്യ മെല്ലെ പിന്‍മാറുന്ന കാഴ്ചയാണു കണ്ടത്. 2016ല്‍ അഭിനയത്തോടു വിടപറഞ്ഞതിനുശേഷം പത്തുവര്‍ഷത്തോളം ആകുമ്പോഴാണു കാവ്യ പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടത്.
ഇപ്പോഴിതാ വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് കാവ്യ. കുടുംബജീവിതം പൂര്‍ണമായും അനുഭവിച്ചറിയുക എന്ന തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്കു പിന്നിലെന്ന് കാവ്യ തുറന്നുപറഞ്ഞു. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങില്‍ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ ഈ പ്രതികരണം.
കാവ്യയുടെ വാക്കുകള്‍
‘ദിലീപേട്ടന്‍ പങ്കെടുക്കേണ്ട ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. അദ്ദേഹത്തിനു പെട്ടെന്ന് യുകെയില്‍ പോകേണ്ടി വന്നു. ഹരിയേട്ടന്‍ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാന്‍ പറ്റില്ല അതുകൊണ്ട് നീ എങ്കിലും പോകണം എന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിട്ടുള്ളത്. ഒരിക്കലും ദിലീപേട്ടന്‍ അല്ല എന്നെ വീട്ടില്‍ നിര്‍ത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ ഒക്കെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാന്‍ ഒരു ബ്രേക്ക് എടുത്തത്. എല്ലാവര്‍ക്കും എല്ലാവിധത്തിലുമുള്ള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കല്‍ കൂടി ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുള്ള നന്ദി അറിയിക്കുന്നു’






