Breaking NewsCareersIndiaLead NewsLIFELife StyleNEWSNewsthen SpecialpoliticsTRENDING

അടുത്ത വര്‍ഷം ഇന്ത്യയിലെ ശമ്പളം വര്‍ധിക്കും; പത്തുവര്‍ഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്ക്; റിയല്‍ എസ്‌റ്റേറ്റ്, നോണ്‍ ബാങ്കിംഗ് സ്ഥാപനങ്ങളില്‍ മെച്ചപ്പെട്ട വര്‍ധന; നിര്‍മിത ബുദ്ധിയുടെ വരവില്‍ ടെക്കികള്‍ക്ക് തിരിച്ചടി; ഇന്ത്യന്‍ കമ്പനികളെ കേന്ദ്രീകരിച്ചു നടത്തിയ സര്‍വേ പുറത്ത്

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ഇന്ത്യയിലെ ശരാശരി വേതനത്തില്‍ ഒമ്പതു ശതമാനം വര്‍ധനയുണ്ടാകുമെന്നു വിലയിരുത്തല്‍. കോവിഡ് കാലം ഒഴിച്ചു നിര്‍ത്തിയാല്‍ കഴിഞ്ഞ ഒരുദശാബ്ദത്തിനിടയിലെ ഏറ്റവും കുറവു വര്‍ധനയാകും ഇതെന്നും ‘വാര്‍ഷിക ശമ്പള വര്‍ദ്ധനവും വിറ്റുവരവും സംബന്ധിച്ച എഒഎന്‍ സര്‍വേ’യില്‍ (Aon Annual Salary Increase and Turnover Survey 2024–25 India) പറയുന്നു.

കഴിഞ്ഞ വര്‍ഷം 8.9 ശതമാനമായിരുന്നു വര്‍ധന. ഇതില്‍നിന്ന് നേരിയ ശതമാനം മാത്രമാണ് ഇക്കുറിയെങ്കിലും ലോക സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകുമ്പോഴും ഉപഭോഗം, നിക്ഷേപം, നയപിന്തുണ എന്നിവയില്‍ ഇന്ത്യ ആഗോള എതിരാളികളെക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ നേരിയ വര്‍ധന പോലും പ്രതീക്ഷയ്ക്കു വകനല്‍കുന്നെന്നും ചൂണ്ടിക്കാട്ടുന്നു.

Signature-ad

45 മേഖലകളില്‍നിന്നള്ള 1060 കമ്പനികളില്‍ നടത്തിയ സര്‍വേ അനുസരിച്ചാണ് സര്‍വേ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ശമ്പളത്തിന്റെ വര്‍ധന ലോക വിപണിയെ അപേക്ഷിച്ചു ശക്തമാണെന്നും പ്രാദേശിക തലത്തിലുള്ള ഉപഭോഗം വര്‍ധിക്കുകയാണെന്നും സര്‍വേയില്‍ പറയുന്നു. പ്രാദേശികവും ആഗോള തലത്തിലും എതിര്‍കാറ്റു വീശുമ്പോഴും ഇന്ത്യയില്‍ സ്ഥിരമായ സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നുണ്ടെന്നു ടാലന്റ് സൊല്യൂഷന്‍സിനെറ കണ്‍സള്‍ട്ടിംഗ് ലീഡര്‍ രൂപാങ്ക് ചൗധരി പറഞ്ഞു.

റിയല്‍ എസ്‌റ്റേറ്റ്, നോണ്‍ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എന്നിവിടങ്ങളിലായിരിക്കും അടുത്തവര്‍ഷം ശമ്പള വര്‍ധനവ് കാര്യമായുണ്ടാകുക. റിയല്‍ എസ്‌റ്റേറ്റില്‍ 10.9 ശതമാനവും എന്‍എഫ്ബിസിയില്‍ 10 ശതമാനവും വര്‍ധന പ്രതീക്ഷിക്കാം. ഓട്ടോമോട്ടീവ്, റീട്ടെയ്ല്‍, ലൈഫ് സയന്‍സ്, എന്‍ജിനീയറിംഗ് ഡിസൈന്‍ മേഖലകളില്‍ 9.6 മുത 9.7 ശതമാനംവരെ വര്‍ധനയുണ്ടാകും.

എന്നാല്‍, ടെക്‌നോളജി കണ്‍സള്‍ട്ടിംഗ് മേഖലയില്‍ നിലവിലെ 7 ശതമാനത്തില്‍നിന്ന് 6.8 ശതമാനമായി കുറയാനാണു സാധ്യത. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അതിപ്രസരമാണ് ടെക് മേഖലയ്ക്കു തിരിച്ചടിയാകുന്നത്.

ഠ ചെറുപ്പക്കാര്‍ക്കും ടാലന്റുള്ളവര്‍ക്കും

സീനിയര്‍ മിഡ് ലെവല്‍ മാനേജ്‌മെന്റ് ശമ്പളം നിലവിലെ 8.5 ശതമാനത്തില്‍ തുടരുമെങ്കിലും ജൂനിയര്‍ ലെവലില്‍ 9.5 ശതമാനംവരെ വര്‍ധനയുണ്ടാകും. ഈവര്‍ഷം ഇവര്‍ക്ക് 9.3 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും കുറവു വര്‍ധനയാണുണ്ടാകുന്നതെങ്കിലും കമ്പനികള്‍ സൂക്ഷിച്ചാകും നടപ്പാക്കുകയെന്നു എഓണിലെ അസോസിയേറ്റ് പാര്‍ടണര്‍ അമിത് ഓട്‌വാനി പറഞ്ഞു. മികച്ച പ്രകടനം നടത്തുന്നവര്‍ക്കും സ്‌കില്‍ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമാകും മികച്ച ശമ്പളം നല്‍കുക. പണപ്പെരുപ്പത്തെ അപേക്ഷിച്ചു ശമ്പള വര്‍ധന താരതമ്യപ്പെടുത്തിയാല്‍ യഥാര്‍ഥത്തില്‍ 4.9 ശതമാനമായിരിക്കും ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഇത് 4.7 ശതമാനമാണ്.

 

Salaries in India are projected to grow by 9 percent in 2026, marking the lowest annual increase in more than a decade (excluding the Covid-hit 2020), according to the latest Aon Annual Salary Increase and Turnover Survey 2024–25 India, cited by PTI on Tuesday.The marginal uptick from 8.9 percent in 2025 underscores a steady but cautious outlook as India continues to outperform global peers on consumption, investment, and policy support, even as the world economy slows. Despite moderation, the survey, based on responses from 1,060 companies across 45 industries, suggests that India’s wage growth remains among the highest globally, powered by domestic demand and infrastructure spending.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: