മോഹന്‍ലാലിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നു ; നടനെ അഭിനന്ദിക്കുന്നത് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു പി ആര് വര്‍ക്ക് ആക്കി

കോട്ടയം: കേരളത്തിന്റെ പൊതുസ്വത്തായ മോഹന്‍ലാലിനെ കേരളസര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. മോഹന്‍ലാലിനെ സര്‍ക്കാര്‍ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയില്‍ ആണ് ആ പരിപാടി സംഘടിപ്പിച്ചതെന്നും വിമര്‍ശിച്ചു.
മോഹന്‍ലാല്‍ എല്ലാവരും സ്നേഹിക്കുന്ന മഹാനടനാണ്. മോഹന്‍ലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത് സംഘാടകരാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് കൊടുക്കുമ്പോള്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ നോക്കണമാ യിരുന്നു. അത് കേരളത്തിന്റെ ആദരവാക്കി മാറ്റപ്പെട്ട വണ്ണം പ്രൗഢി കൊടുക്കേ ണ്ടത് സംഘാടകരുടെ താല്പര്യമാണെന്നും അവരെ തെരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു പി ആര് വര്‍ക്ക് ആക്കിയിരിക്കുകയാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ പൊതു സ്വത്താണ്. അദ്ദേഹത്തിന് ദേശീയ പുരസ്കാരം കിട്ടിയ തില്‍ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ ചടങ്ങ് ആയ തി നാല് ഞങ്ങള്‍ അത് വിവാദമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണു ഗോപാല്‍ പറഞ്ഞു.






