അടിവസ്ത്രം മാത്രം ധരിച്ച് കോടതിയുടെ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍; ഒപ്പം മദ്യപാനവും പുകവലിയും; മുഹമ്മദ് ഇമ്രാന്‍ അറസ്റ്റില്‍; നുഴഞ്ഞു കയറിയത് അകിബ് അഖ്‌ലാഖ് എന്ന പേരില്‍

ന്യൂഡല്‍ഹി: അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് വെര്‍ച്വല്‍ കോടതി നടപടികളിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. 32 കാരനായ മുഹമ്മദ് ഇമ്രാനാണ് മദ്യപിച്ചും പുക വലിച്ചുകൊണ്ട് വെര്‍ച്വല്‍ കോണ്‍ഫറന്‍സ് സെഷനിലേക്ക് കടന്നുകയറിയത്. മോഷണവും പിടിച്ചുപറിയുമുള്‍പ്പെടെ 50 ലധികം കേസുകളില്‍ മുന്‍പ് പ്രതിയായ വ്യക്തിയാണ് ഇയാള്‍. സെപ്റ്റംബര്‍ 16നും 17നുമാണ് ഈ സംഭവം നടന്നത്.
വിഡിയോ കോണ്‍ഫറന്‍സ് സെഷനിലേക്ക് അകിബ് അഖ്‌ലാഖ് എന്ന പേരിലാണ് ഇയാള്‍ കയറിയത്. പല തവണ പുറത്തുപോകാന്‍ പറഞ്ഞിട്ടും അനുസരിച്ചില്ല. സെപ്റ്റംബര്‍ 22ന് പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് അന്വേഷം ആരംഭിച്ചു. ഐപി വിലാസങ്ങളും കോള്‍ ഡാറ്റ് റെക്കോര്‍ഡുകളും പരിശോധിച്ചപ്പോള്‍ പ്രതി ഒന്നിലധികം വ്യാജ ഇമെയില്‍ ഐഡികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കി. ഇടയ്ക്ക് സ്ഥലങ്ങള്‍ മാറിയതും ട്രാക്ക് ചെയ്യാനുള്ള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കി.
പ്രാദേശിക രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ പ്രതിയെ മുസ്തഫാബാദിലെ ചാമന്‍ പാര്‍ക്കിലെ വസതിയില്‍ നിന്നും അറസ്റ്റ് െചയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ വിഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമിനെക്കുറിച്ച് ഒരു പരിചയക്കാരനിൽ നിന്ന് പഠിച്ചതാണെന്നും കോടതി നടപടികളിൽ കൗതുകം കൊണ്ടാണ് പങ്കെടുത്തതെന്നും ഇമ്രാൻ പറഞ്ഞു. കുറ്റകൃത്യം ചെയ്യാൻ പ്രതി ഉപയോഗിച്ച മൊബൈൽ ഫോണും സിം കാർഡും പോലീസ് കണ്ടെടുത്തു.
man-arrested-for-disrupting-virtual-court-in-delhi






