Breaking NewsCrimeIndia

മാനസീകരോഗി അമ്മയുടെ മുന്നില്‍ വെച്ച് അഞ്ച് വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി, ശരീരം വികൃതമാക്കി ; മാതാവിന്റെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പ്രതിയെ തല്ലിക്കൊന്നു

ഇന്‍ഡോര്‍: മദ്ധ്യപ്രദേശില്‍ അമ്മയുടെ മുന്നില്‍ വെച്ച് അഞ്ച് വയസ്സുകാരനെ തലയറുത്ത് കൊലപ്പെടുത്തി. ബൈക്കില്‍ എത്തിയ മഹേഷ് എന്ന 25 കാരനാണ് കുറ്റകൃത്യം നടത്തിയത്. കാലുസിംഗ് എന്നയാളുടെ മകനാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ എത്തി വീട്ടിലേക്ക് കയറി ഒരു വാക്കുപോലും പറയാതെ വീട്ടില്‍ കിടന്നിരുന്ന മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.

ആദ്യവെട്ടില്‍ തന്നെ കുട്ടിയുടെ കഴുത്ത് ഉടലില്‍ നിന്ന് മുറിഞ്ഞതായിട്ടാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. തുടര്‍ന്ന് അക്രമി കുട്ടിയുടെ ശരീരം വികൃതമാക്കി. കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മയേയും ആക്രമിച്ചു. ഇവരുടെ നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിക്കൂടുകയും പ്രതിയെ പിടികൂടി കൈകാര്യം ചെയ്യുകയുമുണ്ടായി. പോലീസ് എത്തുന്നതിന് മുമ്പ് അയാള്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. ജനക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ പ്രതി മരണപ്പെടുകയും ചെയ്തു.

Signature-ad

പ്രതി മാനസീകരോഗിയാണെന്നാണ് പ്രാഥമിക അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അലി രാജ്പൂര്‍ ജില്ലയിലെ ജോബത് ബാഗ്ഡി നിവാസിയാണ് മഹേഷ്. മൂന്ന് നാല് ദിവസമായി വീട്ടില്‍ നിന്ന് കാണാതായിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. ദാരുണമായ കൊലപാ തകത്തിന് ഒരു മണിക്കൂര്‍ മുമ്പ്, സമീപത്തുള്ള ഒരു കടയില്‍ നിന്ന് ഇയാള്‍ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതായി ആരോപിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: