ശബ്ദരേഖാ വിവാദം: ഡിവൈഎഫ്ഐ നേതാവ് ശരത് പ്രസാദിനെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തി; ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി

തൃശൂര്‍: സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കി സംസാരിച്ച ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.പി.ശരത് പ്രസാദിനെ തരംതാഴ്ത്തി. കൂറ്ററാല്‍ ബ്രാഞ്ചിലേക്കാണ് ശരത്പ്രസാദിനെ തരംതാഴ്ത്തിയത്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി. സംഭവത്തില്‍ അച്ചടക്ക നടപടി വന്നേക്കും എന്ന് നേരത്തേ സൂചനയുണ്ടായിരുന്നു.
ഡി.വൈ.എഫ്.ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയായ ശരത് പ്രസാദിന്റെ ശബ്ദരേഖ പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. പിന്നാലെ ശബ്ദ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കള്‍ വെട്ടിലായി. എ.സി.മൊയ്തീന്, എം.കെ.കണ്ണന്, കെ.കെ.രാമചന്ദ്രന് എം.എല്‍.എ. തുടങ്ങിയവര്‍ വലിയ ഡീലുകള്‍ നടത്തുന്നവരാണെന്ന് വി.പി.ശരത് പ്രസാദ് പറയുന്നതാണ് ഓഡിയോയിലുണ്ടായിരുന്നത്. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഏരിയാ കമ്മിറ്റി അംഗം നിബിന് ശ്രീനിവാസനോട് ശരത് നേരിട്ട് സംസാരിക്കുന്നതിന്റെ ശബ്ദ രേഖയാണ് പുറത്തുവന്നത്.
അതേസമയം, സി.പി.എം നേതാക്കളായ എ.സി.മൊയ്തീനേയും എം.കെ.കണ്ണനേയും കരിവാരിത്തേയ്ക്കാനാണ് ശ്രമമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന് പ്രതികരിച്ചിരുന്നു. വിവാദ ഓഡിയോയിലൂടെ പുറത്തുവന്നത് സി.പി.എമ്മിന്റെ അഴിമതിയുടെ ഒരറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറയുകയുണ്ടായി. dyfi-leader-vp-sharath-prasad-demoted-after-audio-leak






