ഏറ്റവും കൂടുതല്‍ സിക്സര്‍ പറത്തി വണ്ടര്‍കിഡ് വൈഭവ് സൂര്യവംശി ചരിത്രം സൃഷ്ടിക്കുന്നു; അണ്ടര്‍ 19 വിഭാഗത്തില്‍ 40 മാക്സിമം പറത്തിയ ലോകത്തിലെ ആദ്യ കളിക്കാരനായി

ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി യൂത്ത് ഏകദിന ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന വൈഭവ് സൂര്യവംശി മറ്റൊരു ചരിത്രം കൂടി കുറിച്ചു. 14 വയസ്സുകാരന് അഞ്ച് സിക്സറുകള്‍ അടക്കം 68 പന്തില്‍ നിന്ന് 70 റണ്‍സ് നേടിയപ്പോള്‍ തകര്‍ന്നത് പഴയ ഇന്ത്യന്‍ ഓപ്പണര്‍ ഉന്മുക്ത് ചന്ദി ന്റെ ഒരു പഴയ റെക്കോര്‍ഡ്. ഇന്ത്യന്‍ യൂത്ത് ടീം ക്യാപ്റ്റനും 2012-ല്‍ ഓസ്ട്രേലിയയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ഉന്മുക്ത് ചന്ദിന്റെ പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്ത് സൂര്യവംശി ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന കളിക്കാര നായി.
അണ്ടര്‍ 19 വിഭാഗത്തില്‍ 40-ല്‍ കൂടുതല്‍ സിക്സറുകള്‍ നേടുന്ന ആദ്യ കളിക്കാരനും ഇയാ ളാണ്. 14 വയസ്സുകാരനായ സൂര്യവംശി വെറും 10 കളികളിലാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഇതുവരെ യൂത്ത് ഏകദിന കരിയറില്‍ 540 റണ്‍സ് നേടിയ സൂര്യവംശിയുടെ ശരാശരി 54-ഉം, സ്ട്രൈക്ക് റേറ്റ് 156.06-ഉം ആണ്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. 41 സിക്സറുകള്‍ക്ക് പുറമെ 50 ഫോറുകളും സൂര്യവംശി നേടിയിട്ടുണ്ട്. അതായത്, അദ്ദേഹത്തിന്റെ കരിയറിലെ ആകെ റണ്‍സിന്റെ 82.592 ശതമാനം (446 റണ്‍സ്) റണ്‍സും വന്നത് ബൗണ്ടറികളില്‍ നിന്നാണ്.
നേരത്തെ, ആദ്യ കളിയില്‍ 22 പന്തില്‍ 38 റണ്‍സ് നേടിയ സൂര്യവംശി ഇന്ത്യയുടെ ഏഴ് വിക്കറ്റ് വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ യൂത്ത് ടീം ക്യാപ്റ്റനും 2012-ല്‍ ഓസ്ട്രേലിയയില്‍ നടന്ന അണ്ടര്‍-19 ലോകകപ്പില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ഉന്മുക്ത് ചന്ദിന്റെ പേരിലുണ്ടായിരുന്ന മറ്റൊരു പ്രധാന ലോക റെക്കോര്‍ഡും ഇദ്ദേഹം തകര്‍ത്തു. യൂത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന കളിക്കാരനായി സൂര്യവംശി മാറി, 40-ല്‍ കൂടുതല്‍ സിക്സറുകള്‍ നേടുന്ന ആദ്യ കളിക്കാരനും ഇദ്ദേഹമാണ്. 14 വയസ്സുകാരനായ സൂര്യവംശി വെറും 10 കളികളിലാണ് ഈ നേട്ടം കൈവരിച്ചത്.
ഇന്ത്യന്‍ അണ്ടര്‍-19 ടീമിനായി ഇതുവരെ യൂത്ത് ഏകദിന കരിയറില്‍ 540 റണ്‍സ് നേടിയ സൂര്യവംശിയുടെ റെക്കോഡില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറികളും ഉണ്ട്. 41 സിക്സറുകള്‍ക്ക് പുറമെ 50 ഫോറുകളും സൂര്യവംശി നേടിയിട്ടുണ്ട്. അതായത്, അദ്ദേഹ ത്തിന്റെ കരിയറിലെ ആകെ റണ്‍സിന്റെ 82.592% (446 റണ്‍സ്) ബൗണ്ടറികളില്‍ നിന്നാണ്.





