’60 ദിവസത്തെ വെടിനിര്‍ത്തലിനു തയാറായാല്‍ പാതി ബന്ദികളെ വിട്ടയയ്ക്കാം’; ബന്ദികളെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഹമാസ് ട്രംപിന് അയയ്ക്കാന്‍ ഖത്തറിനു കത്ത് കൈമാറിയെന്ന് റിപ്പോര്‍ട്ട്; ആക്രമണം രൂക്ഷമാക്കി ഇസ്രയേല്‍

ന്യൂയോര്‍ക്ക്: ഗാസ തച്ചുതകര്‍ത്തുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റം തുടരുന്നതിനിടെ ബന്ദികളെ വധിക്കുമെന്നു സൂചനകാട്ടിയുള്ള ചിത്രങ്ങള്‍ ഹമാസ് പുറത്തുവിട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടയയ്ക്കാമെന്നു ചൂണ്ടിക്കാട്ടി തീവ്രവാദി സംഘടനയായ ഹമാസ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു കത്തയച്ചെന്നു റിപ്പോര്‍ട്ട്. നിലവില്‍ ഖത്തറിന്റെ പക്കലാണു കത്തെന്നും ഈയാഴ്ചതന്നെ ട്രംപിനു കൈമാറുമെന്നാണു ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കത്തില്‍ ഹമാസിന്റെ ഒപ്പില്ലെങ്കിലും 60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ പാതിയോളം ബന്ദികളെ വിട്ടുനല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ 48 ബന്ദികളാണ് ഇസ്രയേലിന്റെ പക്കലുള്ളത്. ഇതില്‍ ഇരുപതോളം പേര് ജീവനോടെയുണ്ടെന്നു കരുതുന്നു. ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തിനു പിന്നാലെ ഇവരുടെ കാര്യവും അനിശ്ചിതത്വത്തിലായിരുന്നു.
ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) നേരത്തേ ഗാസയില്‍നിന്നുള്ള യുദ്ധരംഗങ്ങളടങ്ങിയ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതില്‍ ഹമാസ് പോരാളികള്‍ ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെയും വിഷ്വലുകളുണ്ട്. ഗിവാറ്റി ബ്രിഗേഡിലെ സൈനികനു ഗുരുതരമായി പരിക്കേറ്റതിന്റെ രംഗങ്ങളും ഇതിലുണ്ട്. ഹമാസ് പുറത്തുവിട്ട ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും മറുപടിയെന്നോണമാണ് ഇസ്രയേല്‍ സൈന്യവും ദൃശ്യങ്ങള്‍ തുടര്‍ച്ചയായി പുറത്തുവിടുന്നതെന്നും വിവരമുണ്ട്.
‘ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിടിവാശിയും ധചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ഇയാല്പ സാമിറിന്റെ വിധേയത്വവും കൊണ്ട് ഗാസയിലെ ഈ സൈനിക നടപടിയുടെ തുടക്കത്തിലുള്ള ഒരു വിടവാങ്ങല്‍ ചിത്രമാണിത്’ എന്ന അടിക്കുറിപ്പോടെയാണ് ഹമാസിന്റെ സായുധവിഭാഗമായ എസെദ്ദിന്‍ അല്‍-ഖസാം ബന്ദികളുടെ ചിത്രങ്ങള്‍ ടെലിഗ്രാം ചാനലിലൂടെ പുറത്തുവിട്ടത്.
ഇസ്രായേലി വായുസേനാംഗം റോണ്‍ അരാദിന്റെ പേരാണ് ബന്ദികള്‍ക്കെല്ലാം ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്. ഏതാണ്ട് രണ്ടുവര്‍ഷമായി ഇവര്‍ ഹമാസിന്റെ തടങ്കലിലാണ്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് ശേഷമാണ് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പടെ 48 പേരെ ബന്ദികളാക്കിയത്. ഇവരില്‍ രണ്ട് അമേരിക്കന്‍ പൗരന്മാരും ഉള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബന്ദികളുടെ ഭാവി ഇസ്രായേല്‍ നേതൃത്വത്തിന്റെയും പ്രധാനമന്ത്രി നെതന്യാഹുവിന്റെയും രാഷ്ട്രീയ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും ഹമാസ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചതായി ടി.ആര്.ടി. വേള്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വര്‍ഷത്തോളമായി നീളുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനായി സമഗ്ര സമാധാന ഉടമ്പടിക്ക് ഹമാസ് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും, നെതന്യാഹു വെടിനിര്‍ത്തല്‍ ആശയങ്ങളെ പലപ്പോഴും തള്ളിക്കളയുകയായിരുന്നു. ബന്ദികളുടെ അതിജീവനത്തെ അവഗണിച്ച് സ്വന്തം രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടി നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടുപോവുകയാണെന്ന് ഇസ്രായേലിലും മറ്റു രാജ്യങ്ങളിലും ആരോപണം ഉയരുന്നതിനിടെയാണ് ഹമാസ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
യുദ്ധം തുടരുന്നതിനിടെ, ഇസ്രായേല്‍ പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളിലും വ്യോമാക്രമണം നടത്തുന്നുണ്ട്. ഏറ്റവും ഒടുവില്‍, സെപ്റ്റംബര്‍ ഒമ്പതിന് ഖത്തറിലെ ദോഹയിലുള്ള ഒരു റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം ഇതുവരെ 65,000-ത്തിലധികം പലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിന്റെ നടപടി ‘വംശഹത്യ’ ആണെന്ന് പല മനുഷ്യാവകാശ ഗ്രൂപ്പുകളും ആരോപിക്കുന്നു. കഴിഞ്ഞ നവംബറില്‍, ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചിരുന്നു.
Amid the ongoing Israeli ground offensive in Gaza City, Palestinian militant group Hamas has reportedly offered to release some of the hostages in exchange for a ceasefire. Hamas has written to US President Donald Trump with its offer, Fox News reported.






