Breaking NewsLead NewsNewsthen SpecialSports

ഏഷ്യാ കപ്പ് വിവാദങ്ങള്‍ക്കിടയില്‍ ഹസ്തദാനം നടത്താതെ ഇന്ത്യാ – പാക് കളിക്കാര്‍ ; സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ-പാകിസ്താന്‍ താരങ്ങള്‍ ഹസ്തദാനം നല്‍കി ; ക്യാപ്റ്റന്‍മാര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തു

പഹല്‍ഗാം ആക്രമണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യന്‍ കളിക്കാര്‍ പാക് താരങ്ങളുമായി ഹസ്തദാനം നല്‍കാന്‍ ഏഷ്യാകപ്പില്‍ വിസമ്മതിച്ചിരുന്നു. ഇതിന് പുറമേ ചില പാകിസ്താന്‍ താരങ്ങള്‍ മോശം ആംഗ്യങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ സാഫ് ചാമ്പ്യന്‍ഷിപ്പില്‍ ഇരു രാജ്യങ്ങളിലെയും അണ്ടര്‍-17 ഫുട്‌ബോള്‍ താരങ്ങള്‍ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. ഇരുടീമുകളിലെയും കളിക്കാര്‍ പരസ്പരം ഹസ്തദാനം നിര്‍വ്വഹിച്ചു.

കൊളംബോയില്‍ നടന്ന സാഫ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യ-പാകിസ്താന്‍ അണ്ടര്‍-17 ഫുട്‌ബോള്‍ താരങ്ങള്‍ പരസ്പര ബഹുമാനം പ്രകടിപ്പിച്ചു. കളിക്കാര്‍ കളി തുടങ്ങുന്നതിനു മുന്‍പ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡെന്നി സിംഗ് വാങ്‌ഖേമും പാകിസ്താന്‍ ക്യാപ്റ്റന്‍ അബ്ദുള്‍ സമദും ഹസ്തദാനം ചെയ്യുകയും ഒഫീഷ്യല്‍സിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.

Signature-ad

കളിയില്‍ 3-2 എന്ന സ്‌കോറിന് പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ച്ു. 31-ാം മിനിറ്റില്‍ ദല്ലാല്‍മുഓന്‍ ഗാങ്ടെ ഇന്ത്യയെ മുന്നിലെത്തിച്ചു, തുടര്‍ന്ന് മുഹമ്മദ് അബ്ദുള്ളയുടെ പെനാല്‍റ്റി ഗോളില്‍ സ്‌കോര്‍ സമനിലയിലാക്കി. ഗുണ്‍ലെയിബ വാങ്‌ഖെയിറക്പാം ഇന്ത്യക്ക് രണ്ടാം തവണയും ലീഡ് നല്‍കി, എന്നാല്‍ 70-ാം മിനിറ്റില്‍ ഹംസ യാസിര്‍ സമനില ഗോള്‍ നേടി. എങ്കിലും, 73-ാം മിനിറ്റില്‍ റെഹാന്‍ അഹമ്മദ് നേടിയ വിജയം ഇന്ത്യയുടെ തുടര്‍ച്ചയായ വിജയങ്ങള്‍ ഉറപ്പിച്ചു.

കളിക്കുശേഷം താരങ്ങള്‍ക്കിടയില്‍ സൗഹൃദത്തിന് ഒരു കുറവുമില്ലായിരുന്നു, ഇരു ടീമുകളിലെയും കളിക്കാര്‍ പരസ്പരം അഭിവാദ്യം ചെയ്യുകയും ചിലര്‍ ഹസ്തദാനം നല്‍കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. പാകിസ്താന്‍ ഹെഡ് കോച്ച് സയ്യിദ് നസീര്‍ ഗുണ്‍ലെയിബ വാങ്‌ഖെയിറക്പാമിന്റെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 27-ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്.

Back to top button
error: