Breaking NewsCrimeKeralaNewsthen Special

മകളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛന് 17 വര്‍ഷം കഠിന തടവ് ; 1,75,000 രൂപ പിഴയും ശിക്ഷയും വിധിച്ചിട്ടുണ്ട് ; ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം

കൊല്ലം: മകളെ ലൈംഗികമായി ചൂഷണം ചെയ്ത പിതാവിന് 17 വര്‍ഷം കഠിന തടവ്. കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഒടുക്കിയില്ലെങ്കില്‍ 14 മാസം അധിക കഠിന തടവ് അനുഭവിക്കണം.

ചന്ദനത്തോപ്പ് സ്വദേശിയായ 51കാരനാണ് ശിക്ഷ ലഭിച്ചത്. കൊല്ലം അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി എ സമീറാണ് പ്രതിയെ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വന്നത്.

Signature-ad

പോക്‌സോനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് തടവ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75ാം വകുപ്പനുസരിച്ച് അര ലക്ഷം രൂപ വീതം പിഴയും രണ്ട് വര്‍ഷം കഠിനതടവുമാണ് വിധിച്ചത്. കുണ്ടറ പൊലീസ് ഇന്‍സ്പെക്ടര്‍ സിജിന്‍ മാത്യുവാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍ സരിത ഹാജരായി.

Back to top button
error: