Breaking NewsIndiaLead NewsNEWSNewsthen SpecialWorld

മയക്കുമരുന്ന് കടത്തിന്റെയും നിര്‍മാണത്തിന്റെയും കേന്ദ്രം? ട്രംപിന്റെ പട്ടികയില്‍ അഫ്ഗാനൊപ്പം ഇന്ത്യയും; താലിബാന്‍ മയക്കുമരുന്നു വിറ്റ് തീവ്രവാദി സംഘടനകളെ സഹായിക്കുന്നു; ബൊളീവിയയും വെനസ്വേലയും ഒരു നടപടിയും എടുക്കുന്നില്ല; പട്ടിക പുറത്ത്

ന്യൂയോര്‍ക്ക്: മയക്കുമരുന്ന് ഉത്പാദിപ്പിക്കുന്ന പ്രധാനപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചൈന, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിങ്ങനെ 19 രാജ്യങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്. മയക്കുമരുന്നു കടത്ത്, ഉത്പാദനം എന്നിവയുടെ കാര്യത്തില്‍ വ്യോമയാന വിഭാഗത്തിനുള്ള മുന്നറിയിപ്പെന്ന നിലയിലാണ് പട്ടിക പുറത്തുവിട്ടത്.

അമേരിക്കയിലേക്ക് അനധികൃതമായി മയക്കുമരുന്ന് എത്തിക്കുന്ന രാജ്യങ്ങള്‍ എന്ന നിലയിലാണ് യുഎസ് പാര്‍ലമെന്റില്‍ ട്രംപ് പട്ടിക സമര്‍പ്പിച്ചിട്ടുള്ളത്. ഈ രാജ്യങ്ങളുമായുള്ള ഔദ്യോഗിക ബന്ധങ്ങളെ ഇതു ബാധിക്കില്ലെന്നു വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കുന്നു. സര്‍ക്കാരുകള്‍ മയക്കുമരുന്നിനെതിരേ തീവ്രമായ നടപടികള്‍ തുടരുമ്പോഴും അപകട സാധ്യതകള്‍ നിലനില്‍ക്കുന്ന മേഖലകളെന്ന നിലയിലാണ് ഇന്ത്യയെയും ഉള്‍പ്പെടുത്തുന്നത്.

Signature-ad

പട്ടികയില്‍ ഏറ്റവും മുമ്പിലുള്ളത് താലിബാന്‍ ഭരണം നിലനില്‍ക്കുന്ന അഫ്ഗാനിസ്ഥാനാണ്. പണ്ടുമുതല്‍ തീവ്രവാദ സംഘടനകളുടെ പണത്തിന്റെ സ്രോതസ് എന്ന നിലയില്‍ മയക്കുമരുന്നിനു നിര്‍ണായക സ്ഥാനമുണ്ട്. കൊക്കൈന്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ അഫ്ഗാന്‍ മുന്നിലാണ്. പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള അഫ്ഗാനിസ്ഥാന്‍, ബൊളീവിയ, ബര്‍മ, കൊളംബിയ, വെനസ്വേല എന്നിവ മയക്കുമരുന്നിനെതിരേ കാര്യമായ നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടുന്നു.

23 countries on Trump’s drug list

  • Afghanistan
  • The Bahamas
  • Belize
  • Bolivia
  • Burma
  • China
  • Colombia
  • Costa Rica
  • Dominican Republic
  • Ecuador
  • El Salvador
  • Guatemala
  • Haiti
  • Honduras
  • India
  • Jamaica
  • Laos
  • Mexico
  • Nicaragua
  • Pakistan
  • Panama
  • Peru
  • Venezuela

നിയമവിരുദ്ധമായ ഫെന്റനൈല്‍ ഉല്‍പാദനത്തില്‍ ഉപയോഗിക്കുന്ന മുന്‍ഗാമി രാസവസ്തുക്കളുടെ ‘ലോകത്തിലെ ഏറ്റവും വലിയ ഉറവിടം’ ചൈനയാണെന്ന് ട്രംപ് പറയുന്നു. നൈറ്റാസീനുകളും മെത്താംഫെറ്റാമൈനും ഉള്‍പ്പെടെയുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ പ്രധാന വിതരണക്കാരന്‍ കൂടിയാണ് ചൈന എന്ന് അദ്ദേഹം പറഞ്ഞു. ‘ഈ രാസ പ്രവാഹങ്ങള്‍ കുറയ്ക്കുന്നതിനും അവയ്ക്ക് സൗകര്യമൊരുക്കുന്ന മയക്കുമരുന്ന് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനും ചൈനീസ് നേതൃത്വത്തിന് കൂടുതല്‍ ശക്തവും സുസ്ഥിരവുമായ നടപടി സ്വീകരിക്കാന്‍ കഴിയണമെന്നും ട്രംപ് പറയുന്നു.

താലിബാന്‍ പ്രഖ്യാപിച്ച മയക്കുമരുന്നു നിരോധനംകൊണ്ടു പ്രയോജനമില്ലെന്നാണ് യുഎസ് നിലപാട്. ‘മയക്കുമരുന്ന് വ്യാപാരത്തില്‍ നിന്നുള്ള വരുമാനം രാജ്യാന്തര ക്രിമിനല്‍ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുകയും അന്താരാഷ്ട്ര ഭീകരരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. താലിബാനിലെ ചില അംഗങ്ങള്‍ ഈ വ്യാപാരത്തില്‍ നിന്ന് ലാഭം നേടുന്നത് തുടരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഫെന്റനൈലും മറ്റ് മാരകമായ നിയമവിരുദ്ധ മരുന്നുകളും കടത്തുന്നതു ദേശീയ അടിയന്തരാവസ്ഥ സൃഷ്ടിച്ചു. പൊതുജനാരോഗ്യ പ്രതിസന്ധി ഉള്‍പ്പെടെ 18 നും 44 നും ഇടയില്‍ പ്രായമുള്ള അമേരിക്കക്കാരുടെ മരണത്തിന് പ്രധാന കാരണമായി ഇതു തുടരുന്നു.- റിപ്പോര്‍ട്ട് പറയുന്നു.

 

Drug producing countries? Trump names 23 countries including India among major drug transits; check full list

 

Back to top button
error: