Breaking NewsCrimeIndia

നടി ദിഷാപഠാണിയുടെ വീടിന് സമീപം വെടിയുതിര്‍ത്തവരെ പിടികൂടി ; പോലീസ് എന്‍കൗണ്ടര്‍ ചെയ്തു കൊലപ്പെടുത്തി ; ഗോള്‍ഡി ബ്രാര്‍ – രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങള്‍

നടി ദിഷാ പഠാനിയുടെ ഉത്തര്‍പ്രദേശിലെ ബറേലിയിലുള്ള വസതിക്ക് പുറത്ത് വെടിയുതിര്‍ത്ത രണ്ട് പേരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്‍കൗണ്ടര്‍ ചെയ്തു. ഗാസിയാബാദില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയത്. എസ് ടി എഫിന്റെ നോയിഡ യൂണിറ്റും ഡല്‍ഹി പോലീസും ചേര്‍ന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

പ്രതികളായ രവീന്ദ്ര, അരുണ്‍ എന്നിവരാണ് പിടിയിലായത്. ഗാസിയാബാദിലെ ട്രോണിക്ക സിറ്റിയില്‍ വെച്ച് ഇരുവരും പോലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു ണ്ടായ വെടിവെപ്പില്‍ ഇരുവര്‍ക്കും പരിക്കേറ്റു. അതിനുശേഷം അവരെ കീഴ്‌പ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് ഒരു ഗ്ലോക്ക്, ഒരു സിഗാന പിസ്റ്റള്‍, കൂടാതെ നിരവധി വെടിയുണ്ടകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഗോള്‍ഡി ബ്രാര്‍ – രോഹിത് ഗോദാര സംഘത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട രവീന്ദ്രയും അരുണും എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

Signature-ad

സെപ്റ്റംബര്‍ 12-ന് പുലര്‍ച്ചെ 3:30-ഓടെയാണ് സംഭവം നടന്നത്. ബറേലിയിലെ സിവില്‍ ലൈന്‍സ് ഏരിയയിലുള്ള നടിയുടെ വീടിന് പുറത്ത് രണ്ട് അക്രമികള്‍ 8-10 തവണ വെടിയുതിര്‍ത്ത ശേഷം ഓടി രക്ഷപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംഭവസ്ഥലത്തുനിന്ന് വിദേശ നിര്‍മ്മിത വെടിയുണ്ടകള്‍ ലഭിച്ചു. പിന്നീട് ദിഷയുടെ അച്ഛന്‍ ജഗദീഷ് പഠാനി ഔദ്യോഗികമായി പരാതി നല്‍കി. സംഭവത്തിനുശേഷം വീടിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും സായുധരായ പോലീസുകാരെ വിന്യസിക്കുകയും ചെയ്തു.

സംഭവത്തിന് തൊട്ടുപിന്നാലെ രോഹിത് ഗോദാര, ഗോള്‍ഡി ബ്രാര്‍ എന്നീ സംഘങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. സംഘത്തിലെ ഒരംഗമായ വീരേന്ദ്ര ചരണ്‍ ഫേസ്ബുക്കില്‍ കുറിച്ചതിനനുസരിച്ച്, നടി തങ്ങളുടെ മതത്തെ അപമാനിച്ചെന്നും ഈ വെടിവെപ്പ് വെറും ‘ട്രെയിലര്‍’ മാത്രമാണെന്നും പറഞ്ഞിരുന്നു.

 

Back to top button
error: