Breaking NewsKeralaNewsthen Special

ഹൃദ്‌രോഗിയായ അമ്മയെ ചികിത്സിക്കാന്‍ ഉറക്കമിളച്ചു ; പിറ്റേന്ന് ക്ലാസ്മുറിയില്‍ കിടന്നുറങ്ങിയപ്പോള്‍ അദ്ധ്യാപിക കട്ടിയുള്ള പുസ്തകംവെച്ച് തലയ്ക്കടിച്ചു ; വിദ്യാര്‍ത്ഥിനി പരിക്കേറ്റ് ആശുപത്രിയില്‍

കൊല്ലം: തലേന്ന് മാതാവിന്റെ ചികിത്സയ്ക്കായി ഉറക്കമിളച്ച കുട്ടി ക്ലാസ്സില്‍ കിടന്നുറങ്ങിയ തിന് അദ്ധ്യാപിക കട്ടിയുള്ള പുസ്തകംവെച്ച് തലയ്ക്കടിച്ചു. വിദ്യാര്‍ത്ഥിനിയ്ക്ക് ചികിത്സ തേടേണ്ടി വന്നതായി റിപ്പോര്‍ട്ട്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കേസെടുത്തു. കിഴക്കേ കല്ലട സിവികെഎം സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക മര്‍ദിച്ചത്.

ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് ഉറങ്ങിയ വിദ്യാര്‍ത്ഥിനിയെ അധ്യാപിക പുസ്തകം മടക്കി തലയ്ക്കടിച്ചതായിട്ടാണ് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ക്ലാസിലെത്തിയ അധ്യാപികയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദിച്ചത്. അധ്യാപിക ക്ലാസ്സില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥിനി മയങ്ങുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

Signature-ad

അധ്യാപിക കട്ടിയുള്ള പുസ്തകം ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് തലയ്ക്ക് തരിപ്പും അനുഭവപ്പെട്ടിരുന്നു. കുട്ടി ഈ വിവരം വീട്ടില്‍ പറഞ്ഞിരുന്നില്ല. ഞായറാഴ്ച്ച വൈകീട്ട് ആയപ്പോഴേക്കും പനിയും ശരീര വേദനയും അനുഭവപ്പെട്ടു. വൈകിട്ട് പനിയും അസ്വസ്ഥതയും ഉണ്ടായതോടെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു.

ഹൃദ്രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള അമ്മയെ തലേദിവസം ശുശ്രൂഷിച്ചതിന്റെ ഉറക്ക ക്ഷീണവുമായാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ എത്തിയത്. ഇതാണ് ഉച്ചഭക്ഷണത്തിന് ശേഷം ഡസ്‌കില്‍ തലവച്ച് മയങ്ങിപ്പോയത്. ഞായറാഴ്ച വൈകിട്ട് പ്രശ്‌നമുണ്ടായപ്പോള്‍ അധ്യാപിക ഉപദ്രവിച്ച കാര്യം കുട്ടി വീട്ടില്‍ പറഞ്ഞു. ഇതോടെയാണ് ചികിത്സ തേടിയത്. തുടര്‍ന്ന് കിഴക്കേ കല്ലട പൊലീസ് വിദ്യാര്‍ത്ഥിനിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരിക്കുകയാണ്.

Back to top button
error: