Breaking NewsKeralaNewsthen Special

മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ല ; ലീലാവതി ടീച്ചര്‍ക്ക് പിന്തുണയുമായി മഹാരാജാസ് കോളേജിലെ മുന്‍ ശിഷ്യഗണങ്ങള്‍ ; അറിഞ്ഞില്ലെന്ന് ഹിന്ദുഐക്യവേദി

കൊച്ചി: ഗാസയിലെ കുട്ടികളുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയതിന്റെ പേരില്‍ സൈബര്‍ ആക്രമണത്തിന് ഇരയായ സാഹിത്യകാരിയും നിരൂപകയും അദ്ധ്യാപികയുമായ എം. ലീലാവതി ടീച്ചര്‍ക്ക് പ്രതിരോധവുമായി മഹാരാജാസ് കോളേജിലെ ശിഷ്യഗണങ്ങള്‍. മലയാളത്തിനും ടീച്ചര്‍ക്കും എതിരേ നടക്കുന്ന ആക്രമണത്തെ സഹിക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്ന് മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ പറഞ്ഞു. നടക്കുന്നത് നീചമായ സൈബര്‍ ആക്രമണമാണെന്നും കണ്ടുനില്‍ക്കില്ലെന്നും പറഞ്ഞു.

തന്റെ 98 ാം പിറന്നാള്‍ ദിനത്തില്‍ ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയില്‍ നിന്നിറങ്ങുക എന്ന ടീച്ചറിന്റെ പ്രസ്താവനയാണ് സൈബര്‍ ആക്രമണത്തിന് കാരണമായത്. ഗാസയില്‍ മാത്രമല്ല, ലോകത്തെ മറ്റ് സ്ഥലങ്ങളിലും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നുണ്ടെന്നും അപ്പോഴൊന്നും ഈ പ്രശ്‌നം കണ്ടില്ലല്ലോയെന്നും ആക്ഷേപിച്ച് കെ.പി. ശശികല അടക്കമുള്ളവര്‍ ആക്രമണവുമായി രംഗത്ത് വരികയായിരുന്നു. ഇസ്രയേലിനൊപ്പമെന്ന് പറഞ്ഞ് കാസയുടെയും കെ പി ശശികലയുടെയും അടക്കം പേജുകളില്‍ ലീലാവതിക്കെതിരെ വലിയ ആക്രമണമാണ് ഉണ്ടായത്.

Signature-ad

എന്നാല്‍ വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കാറില്ലെന്നായിരുന്നു സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള ലീലാവതി ടീച്ചറുടെ പ്രതികരണം. അതേസമയം ലീലാവതി ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍ വി ബാബുവിന്റെ പ്രതികരണം. വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും ആര്‍ വി ബാബു പറഞ്ഞു. സൈബര്‍ ആക്രമണത്തിന് പിന്നാലെ ലീലാവതി ടീച്ചര്‍ക്ക് പിന്തുണയുമായി സാഹിത്യ സാംസ്‌ക്കാരിക മേഖലയിലെ അനേകരാണ് എത്തുന്നത്.

Back to top button
error: