Breaking NewsKeralaLead NewsNEWS

ഓട്ടം മാത്രമല്ല ഇനി പാട്ടും! കെഎസ്ആര്‍ടിസിയില്‍ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പും, നീക്കം ക്രിക്കറ്റ് ടീം ഉണ്ടാക്കിയതിനുപിന്നാലെ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സ്വന്തമായി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് ആരംഭിക്കാന്‍ നീക്കം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് കെഎസ്ആര്‍ടിസി ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവര്‍ക്ക് അംഗമാകാന്‍ അപേക്ഷ സമര്‍പ്പിക്കാം. സെപ്തംബര്‍ 29നാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.

താല്‍പര്യമുള്ളവര്‍ക്ക് പ്രകടനങ്ങളുടെ വീഡിയോ അയയ്ക്കാം. മൂന്ന് മിനിറ്റില്‍ കുറയാത്തതും അഞ്ചു മിനിട്ടില്‍ കൂടുതല്‍ ദൈര്‍ഘ്യമില്ലാത്തതുമായ വീഡിയോയാണ് വേണ്ടത്. വീഡിയോയുടെ തുടക്കത്തില്‍ പേര്, തസ്തിക, കുടുംബാംഗമാണെങ്കില്‍ ജീവനക്കാരന്‍/ ജീവനക്കാരിയുമായുള്ള ബന്ധം, ജോലി ചെയ്യുന്ന യൂണിറ്റ്, മൊബൈല്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി സ്വയം പരിയപ്പെടുത്തണം.

Signature-ad

വീഡിയോയില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് അഭിരുചി തെളിയിക്കാന്‍ അവസരം നല്‍കും. ഇവരില്‍ നിന്നാകും ട്രൂപ്പ് രൂപവത്കരിക്കുക. പ്രാവീണ്യം തെളിയിച്ച സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതും സമര്‍പ്പിക്കണം.എന്‍ട്രികള്‍ യൂണിറ്റ് ഓഫീസര്‍ മുഖേനയാണ് ചീഫ് ഓഫീസിലേക്ക് നല്‍കേണ്ടത്. സൃെരേലഃുീ@ഴാമശഹ.രീാ എന്ന ഇമെയിലിലും 9497001474 എന്ന വാട്‌സാപ്പ് നമ്പറിലും നല്‍കാവുന്നതാണ്. നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന എന്‍ട്രികള്‍ പരിഗണിക്കില്ലെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്ന ബഡ്ജറ്റ് ടൂറിസം യാത്രകളില്‍ പങ്കാളികളായ ചില ജീവനക്കാര്‍ പാടിയത് സോഷ്യല്‍ മീഡിയയില്‍ വലിയരീതിയില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഗാനമേള ട്രൂപ്പ് രൂപവത്കരിക്കുന്നത് പരിഗണിച്ചത്. അടുത്തിടെ കെഎസ്ആര്‍ടിസിയുടെ ക്രിക്കറ്റ് ടീം ആരംഭിച്ചിരുന്നു.

 

Back to top button
error: