Breaking NewsIndiaLead NewsNEWSSportsTRENDINGWorld

‘പാകിസ്താനെതിരേ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ തയാറായിരുന്നില്ല’; വെളിപ്പെടുത്തലുമായി സുരേഷ് റെയ്‌ന; ഇന്ത്യക്കെതിരേ എഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിനു പരാതി നല്‍കി പിസിബി; മാച്ച് റഫറിയെ മാറ്റണമെന്നും ആവശ്യം

ബംഗളുരു: ഏഷ്യാകപ്പില്‍ പാക്കിസ്താനെതിരെ കളിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. യൂട്യൂബ് ചാനലില്‍ സംസാരിക്കുമ്പോഴാണ് റെയ്‌നയുടെ വെളിപ്പെടുത്തല്‍. ഏഷ്യാകപ്പില്‍ കളിക്കാന്‍ ഒരു ഇന്ത്യന്‍ താരത്തിനും താല്‍പര്യമില്ലായിരുന്നുവെന്നും ബിസിസിഐ ടൂര്‍ണമെന്റ് കളിക്കാന്‍ തീരുമാനിച്ചപ്പോള്‍ താരങ്ങള്‍ക്ക് വേറെ മാര്‍ഗമില്ലാതായെന്നും റെയ്‌ന പറഞ്ഞു. പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെ പറ്റി ഓരോ താരങ്ങളോടും വ്യക്തിപരമായി ചോദിച്ചാല്‍ ആരും സമ്മതിക്കില്ലായിരുന്നു എന്നും റെയ്‌ന പറഞ്ഞു.

‘ഒരു കാര്യം എനിക്ക് ഉറപ്പാണ്. കളിക്കാരോട് നേരിട്ട് ചോദിച്ചാല്‍, ആര്‍ക്കും ഏഷ്യാ കപ്പ് കളിക്കാന്‍ താല്‍പര്യമില്ല. ബിസിസിഐ സമ്മതിച്ചതുകൊണ്ട് ഒരുവിധത്തില്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ എനിക്ക് വിഷമമുണ്ട്. സൂര്യകുമാര്‍ യാദവിനോടും ടീം അംഗങ്ങളോടും പാക്കിസ്ഥാനെതിരെ കളിക്കുന്നതിനെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായം ചോദിച്ചിരുന്നെങ്കില്‍ അവര്‍ സമ്മതിക്കില്ലായിരുന്നു. അവര്‍ക്കാര്‍ക്കും കളിക്കാന്‍ താല്‍പര്യമില്ലായിരുന്നു’ എന്നാണ് റെയ്‌നയുടെ വാക്കുകള്‍.

Signature-ad

മല്‍സരത്തിലുടനീളം പാക്കിസ്താനെ അവഗണിക്കുന്ന സമീപനമാണ് ഇന്ത്യ സ്വീകരിച്ചത്. മല്‍സരത്തിന്റെ ടോസ് സമയത്തും മല്‍സര ശേഷവും പാക്ക് താരങ്ങള്‍ക്ക് ഹസ്താദാനം നല്‍കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഗ്രൗണ്ടില്‍ പാക്ക് താരങ്ങളോട് വാക്കു കൊണ്ടുള്ള ഇടപെടല്‍ വേണ്ടെന്നും ഹസ്തദാനം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചത് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറാണെന്നാണ് വിവരം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് ടീം മാനേജ്‌മെന്റും ബിസിസിഐയും ചര്‍ച്ച നടത്തിയിരുന്നു. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ നീക്കത്തെ അംഗീകരിച്ചു.

ബിസിസിഐയിലെ മുതിര്‍ന്ന അംഗങ്ങളുടെ പിന്തുണയോടെയാണ് തീരുമാനം അന്തിമമാക്കിയത്. പാക്കിസ്താനെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സോഷ്യല്‍മീഡിയ ആഹ്വാനങ്ങള്‍ ടീമില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. സമൂഹത്തിലെ വികാരം ഇന്ത്യന്‍ താരങ്ങളെ ബാധിക്കുകയും ടീം ഡ്രസിങ് റൂമില്‍ ഇത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരടക്കം ഇക്കാര്യത്തില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫുമായും മത്സരത്തിന് മുന്‍പ് സംസാരിച്ചിരുന്നു.

അതേസമയം, ഏഷ്യാകപ്പില്‍ ഇന്ത്യന്‍ അവഗണനയില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ പ്രതിഷേധത്തിലാണ് പാക്കിസ്താന്‍. ടീം മാനേജര്‍ നവീദ് ചീമ ഇന്ത്യയ്‌ക്കെതിരെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് പരാതി നല്‍കി. മത്സരശേഷം ഹസ്തദാനം നല്‍കാത്തതാണ് പരാതിക്ക് കാരണം. പ്രതിഷേധത്തിന്റെ ഭാഗമായാണ് മത്സര ശേഷമുള്ള ചടങ്ങിന് ക്യാപ്റ്റനെ അയക്കാതിരുന്നത്. ഇന്ത്യയെ കൂടാതെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെതിരെയും പാക്കിസ്താന്‍ പരാതി നല്‍കിയിട്ടുണ്ട്.

പഹല്‍ഗാം ഭീകരാക്രമണത്തിലെ ഇരകളോടുള്ള ഐക്യദാര്‍ഢ്യമാണ് ഹസ്തദാനം ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. പാക്കിസ്താനെ പരിഗണിക്കാത്തെയുള്ള ഇന്ത്യന്‍ താരങ്ങളുടെ സമീപനത്തിന് അംഗീകാരം ലഭിച്ചത് ഡ്രസിങ് റൂമില്‍ നിന്നാണ്. ?ഗ്രൗണ്ടില്‍ പാക്ക് താരങ്ങളോട് വാക്കു കൊണ്ടുള്ള ഇടപെടല്‍ വേണ്ടെന്നും ഹസ്തദാനം ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചത് മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറാണ്.

ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുന്നതിന് മുന്‍പ് ടീം മാനേജ്‌മെന്റും ബിസിസിഐയും ചര്‍ച്ച നടത്തിയിരുന്നു. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ നീക്കത്തെ അംഗീകരിച്ചു. ബിസിസിഐയിലെ മുതിര്‍ന്ന അംഗങ്ങളുടെ പിന്തുണയോടെയാണ് തീരുമാനം അന്തിമമാക്കിയത്. പാക്കിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സോഷ്യല്‍മീഡിയ ആഹ്വാനങ്ങള്‍ ടീമില്‍ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. സമൂഹത്തിലെ വികാരം ഇന്ത്യന്‍ താരങ്ങളെ ബാധിക്കുകയും ടീം ഡ്രസിങ് റൂമില്‍ ഇത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവരടക്കം ഇക്കാര്യത്തില്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറുമായും മറ്റു സപ്പോര്‍ട്ടിങ് സ്റ്റാഫുമായും മത്സരത്തിന് മുന്‍പ് സംസാരിച്ചിരുന്നു.

ഈ തീരുമാനമാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. കളിയുടെ തുടക്കത്തിലും അവസാന സമയത്തും ഹസ്താദനം ഒഴിവാക്കുന്നതായിരുന്നു ഇന്ത്യയുടെ നിലപാട്. ഇത് കളിയുടെ സ്പിരിറ്റിന് എതിരെയുള്ള നീക്കമെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. ടോസിന്റെ സമയത്ത് സൂര്യകുമാര്‍ യാദവ് പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയെ ഒഴിവാക്കി. മത്സര ശേഷം ക്യാപ്റ്റന്‍മാരുടെ വാര്‍ത്തസമ്മേളനത്തിലും ഇരുവരും ഹസ്താദാനം ചെയ്തിരുന്നില്ല.

ടോസിന്റെ സമയത്ത് മാച്ച് റഫറിയായ ആന്‍ഡി പൈക്രോഫ്റ്റ് പാക്ക് നായകനെ ഹസ്തദാനം നല്‍കുന്നതില്‍ നിന്നും വിലക്കിയെന്നാണ് പാക്കിസ്താന്‍ ആരോപിക്കുന്നത്. പാക്ക് നായകന്‍ സല്‍മാനോട് സൂര്യകുമാര്‍ യാദവിന് ഹസ്തദാനം നല്‍കരുതെന്ന് മാച്ച് റഫറി നിര്‍ദ്ദേശിച്ചതായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആരോപിക്കുന്നു. ഇന്ത്യന്‍ ടീമിന്റെ ഈ സമീപനത്തില്‍ പ്രതിഷേധിച്ചാണ് സല്‍മാന്‍ മത്സരശേഷമുള്ള ചടങ്ങില്‍ നിന്നും മാറി നിന്നതെന്ന് പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

indian-players-were-not-interested-in-playing-against-pakistan

Back to top button
error: