പാകിസ്താന് ദേശീയ ഗാനത്തിനു പകരം ജിലേബി ബേബി! സ്റ്റേഡിയത്തിലെ ഡിജെക്ക് പറ്റിയത് വമ്പന്‍ അബദ്ധം; അമ്പരന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ദൃശ്യങ്ങള്‍

ദുബായ്: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന് മത്സരത്തിനു തൊട്ടുമുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോള്‍ വമ്പന്‍ അബദ്ധം കാട്ടി സ്റ്റേഡിയത്തിലെ ഡിജെ. ഇന്ത്യയുടെ ദേശീയഗാനത്തിനു പിന്നാലെ പാകിസ്താന് ദേശീയഗാനമാണ് വരേണ്ടിയിരുന്നത്. എന്നാല്‍, ജിലേബി ബേബി എന്ന ഗാനത്തിന്റെ ട്രാക്കാണ് ഏതാനും സെക്കന്‍ഡ് പ്ലേ ആയത്. അബദ്ധം മനസിലാക്കി പെട്ടെന്നുതന്നെ പാട്ടു നിര്‍ത്തി പാക് ദേശീയഗാനത്തിലേക്കു കടന്നു. പാക് ടീം അംഗങ്ങള്‍ അമ്പരക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മത്സരത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണു സ്വന്തമാക്കിയത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ, 15.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു.
ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ തകര്‍ന്നു. നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ അവര്‍ക്ക് 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവച്ചു. ബാറ്റിംഗില്‍ 47 റണ്‍സെടുത്ത് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ വിജയം അനായാസമാക്കി.
DJ played Jalebi Baby song on Pakistan National anthem #INDvsPAK #BoycottINDvPAK pic.twitter.com/rJBmfvqedI
— (@ImHvardhan21) September 14, 2025
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് വേണ്ടി 44 പന്തില്‍ 40 റണ്‍സെടുത്ത സഹിബ്സാദാ ഫര്‍ഹാനാണ് ടീമിലെ ടോപ് സ്കോറര്‍. ഷഹീന് ഷാ അഫ്രീദിയുെട ബാറ്റിങ്ങാണ് പാക്കിസ്ഥാന് സ്കോര്‍ 127 റണ്‍സിലെത്തിച്ച്ത. 16 പന്തില്‍ 33 റണ്‍സുമായി ഷഹീന് പുറത്താകാതെ നിന്നു. ട്വന്റി 20യില്‍ ഷഹീന്റെ ഉയര്‍ന്ന സ്കോറാണ്. മുന്നുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ സ്റ്റാര്‍ ബോളര്‍
ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ സയിം അയൂബ് പുറത്ത്. ഹര്‍ദിക് പാണ്ഡ്യ അയൂബിനെ ബുമ്രയുടെ കൈകളിലെത്തിച്ചു. രണ്ടാം ഓവറില്‍ വീണ്ടും ബുമ്ര പാണ്ഡ്യ കൂട്ടുകെട്ടില്‍ പാക്കിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടമായി. മൂന്നാമനായി എത്തിയ മുഹമ്മദ് ഹാരിസ് മൂന്നുറണ്സെടുത്ത് പുറത്തായി. വിക്കറ്റ് ബുമ്രയ്ക്ക്.. ക്യാച്ചെടുത്തത് ഹര്‍ദിക് പാണ്ഡ്യയും. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് 42ന് രണ്ട് എന്നനിലയില്‍. ബുമ്ര മൂന്നോവറും പാണ്ഡ്യ രണ്ടോവറും വരുണ്‍ ചക്രവര്‍ത്തി ഓരോവറും പവര്‍പ്ലേയില്‍ എറിഞ്ഞു.
പവര്‍പ്ലേയ്ക്ക് പിന്നാലെ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും ചേര്‍ന്ന് പാക്കിസ്ഥാന് ബാറ്റിങ് നിരയെ കറക്കിവീഴത്തി. അപകടകാരിയായ ഫകര്‍ സമാനെയാണ് അക്സര്‍ ആദ്യം പുറത്താക്കിയത്. 15 പന്തില്‍ സമ്പാദ്യം 17 റണ്‍സ്. ക്യാപ്റ്റന്‍ സല്മാന് ആഗയും അക്സറിന്റെ പന്തില്‍ വീണു. പത്തോവര്‍ പൂര്‍ത്തിയായപ്പോള്‍ പാക്കിസ്ഥാന് 49/4 എന്ന നിലയില്‍ കുല്‍ദീപ് യാദവ് 18 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റും വീഴ്ത്തി. ഏഷ്യ കപ്പില്‍ മിന്നും ഫോം തുടരുന്ന കുല്‍ദീപിന്റെ വിക്കറ്റ് നേട്ടം ഇതോടെ ഏഴായി. യുഎഇയ്ക്കെതിരായ ആദ്യ മല്‍സരത്തില്‍ കുല്‍ദീപ് നാലുവിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു
The DJ at the Dubai International Cricket Stadium made a blunder when he played the Jalebi Baby song instead of the national anthem of Pakistan in the contest against India.






