NEWSTRENDING

ജലനിരപ്പ് കുറയുന്നില്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ കൂടി തുറക്കും

തൊടുപുഴ: ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ 2 ഷട്ടറുകള്‍ കൂടി തുറക്കും. 12 മണി മുതല്‍ 995 ക്യുസെക്‌സ് ജലം കൂടി അധികമായി ഒഴുക്കി ആകെ 3981 ക്യുസെക്‌സ് ജലം ഒഴുക്കി വിടും. നിലവില്‍ 2986 ക്യുസെക്‌സ് ജലമാണ് ഒഴുക്കി വിടുന്നത്.

ജലനിരപ്പ് വര്‍ധിച്ചതോടെ ആറ് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. 20 സെന്റിമീറ്റര്‍ തുറന്നിരുന്ന ഷട്ടറുകളും 60 സെന്റിമീറ്ററായി ഉയര്‍ത്തിയെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ജലനിരപ്പ് 138.95 അടിയാണ്. 3,131.96 ഘനയടി ജലമാണ് നീരൊഴുക്ക്. ആറു ഷട്ടറുകള്‍ പുറത്തേക്ക് ഒഴുക്കുക 3005 ഘനയടി വെള്ളമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Back to top button
error: