Breaking News

ക്രൈസ്തവരുടെ യോഗം വിളിച്ച് ബിജെപി ; സ്വന്തം വാരികയില്‍ ക്രൈസ്തവ വിരുദ്ധ ലേഖനമെഴുതി ആര്‍എസ്എസ് ; മിഷിനറിമാരുടെ ലക്ഷ്യം ഇന്ത്യ ക്രൈസ്തവരാജ്യമാക്കല്‍

കൊച്ചി: കേരളത്തിലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ക്രൈസ്തവ രുടെ വിഭാഗത്തെ പ്രത്യേകം വിളിച്ച് ബിജെപി നേതൃത്വം യോഗം ചേരുമ്പോള്‍ സ്വന്തം വാരികയില്‍ ക്രൈസ്തവ വിരുദ്ധ ലേഖനമെഴുതി ആര്‍എസ്എസ്. മിഷിണറിമാര്‍ മതം മാറ്റുന്ന വരാണെന്നും ഇവിടെ ക്രൈസ്തവരാജ്യം സ്ഥാപിക്കാനാണ് അവര്‍ക്ക് ആഗ്രഹമെന്നും വിഘടന പരമായ ചിന്തയെ വളര്‍ത്തി സായുധ ഭീകരവാദത്തിലേക്ക് നയിക്കുകയാണെന്നും പറയുന്നു.

മിഷണറിമാരെ രാജ്യവിരുദ്ധരെന്നാണ് വാരികയില്‍ പറയുന്നത്. ഭാഷയിലും സംസ്‌കാരത്തി ലും അധിനിവേശമുണ്ടെന്നും മിസോറാം, ഒഡിഷ, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ സായുധ കലാപത്തിന് മിഷണറിമാര്‍ അതിവിപ്ലവ പ്രസ്ഥാനങ്ങളെ വിലയ്‌ക്കെടുത്തുവെന്നും ലേഖനത്തില്‍ പറയുന്നു.

Signature-ad

ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനും ഐക്യത്തിനുമായി പ്രവര്‍ത്തിക്കുന്നവര്‍ മതപരിവര്‍ത്തന ശക്തികളെ ഏതുപായം സ്വീകരിച്ചാലും ചെറുത്തു പരാജയപ്പെടുത്തണം. അതിന് ഭരണഘടന ഭേദഗതി ചെയ്യേണ്ടി വന്നാല്‍ അതും ചെയ്യണം, രാജ്യത്തെ മുഴുവന്‍ ജനസമൂഹത്തിനും സംരക്ഷണം ഉറപ്പുവരുത്താന്‍ മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണം എന്നതാണ് ഇന്നിന്റെ ആവശ്യമെന്നും പറയുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജുവിന്റേതാണ് ലേഖനം.

Back to top button
error: