ട്രംപിന് ഇന്ത്യയെ ഇഷ്ടമല്ലായിരിക്കാം; ടെക് കമ്പനികള്‍ക്ക് അങ്ങനെയല്ല; ആമസോണ്‍ മുതല്‍ ആപ്പികള്‍വരെയും ഫേസ്ബുക്കുമെല്ലാം ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന്; പണം വരുന്നതില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ മുമ്പില്‍; തുണച്ചത് നിര്‍മിത ബുദ്ധി

ന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് അമ്പതു ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നൂറു ശതമാനം നികുതി ഈടാക്കുകയാണു ട്രംപിന്റെ ലക്ഷ്യം. ഇന്ത്യയുമായി വലിയ സൗഹൃദമൊന്നും ട്രംപ് ആഗ്രഹിക്കുന്നില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്.
പക്ഷേ, അമേരിക്കയുടെ ടെക് കമ്പനികള്‍ക്ക് ഈ നിലപാടല്ലെന്നാണ് അടുത്തിടെയുണ്ടായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ലാം റിസര്‍ച്ച്, ഗൂഗിള്‍ എഎന്നിവയെല്ലാംകൂടി ഇന്ത്യയില്‍ 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് പ്രഖ്യാപിച്ചത്. റിലയന്‍സുമായി ചേര്‍ന്ന് 100 ദശലക്ഷം ഡോളറിന്റെ നിഷേപത്തിന് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയും നീക്കമിടുന്നു.
നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയാണ് ഇന്ത്യയിലേക്കു വന്‍തോതില്‍ നിക്ഷേപമെത്തിക്കുന്നതിനു പിന്നിലെന്നാണു ചൂണ്ടിക്കാട്ടുന്നത്. ഗ്രീന്‍ഫീല്‍ഡ് പ്രോജക്ടുകള്‍ എന്നറിയപ്പെടുന്ന ഇത്തരം വിദേശ നിക്ഷേപങ്ങള്‍ 2020നും 2024നും ഇടയില്‍ എത്തിയത് ഗ്ലോബല്‍ സൗത്തിലേക്കാണ്. ഇതില്‍ ഉള്‍പ്പെടുന്ന 10 രാജ്യങ്ങളിലേറെയും ഏഷ്യന്‍ രാജ്യങ്ങളാണ്. ഏഷ്യയില്‍തന്നെ ഏറ്റവും നിക്ഷേപം ഇന്ത്യയിലാണ്. ആകെ 114 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് ഡിജിറ്റല്‍ ഇക്കോണമിയിലൂടെ ഇന്ത്യയിലെത്തിയത്.
74 ബില്യണ്‍ ഡോളറുമായി സിംഗപ്പൂര്‍ രണ്ടാമതുണ്ട്. ഇന്തോനേഷ്യ, വിയറ്റ്‌നാം, മെക്‌സിക്കോ, ചൈന, സൗദി അറേബ്യ, ബ്രസീല്‍, തായ്‌ലന്‍ഡ് എന്നിവയാണു പിന്നാലെയുള്ളത്. അമേരിക്കയാണ് ഡിജിറ്റല്‍ ഇക്കോണമിയിലേക്കു ഗ്രീന്‍ഫീല്‍ഡ് നിക്ഷേപങ്ങള്‍ കൂടുതലായി നടത്തുന്നത്. യുഎസ് 193 ബില്യണ്‍ ഡോളറാണ് യുഎസ് നിക്ഷേപം. തായ്‌വാന്‍ 61 ബില്യണ്‍ ഡോളറും ചൈന 51 ബില്യണ്‍ ഡോളറും, സിംഗപ്പൂര്‍ 26 ബില്യണ്‍ ഡോളറും തെക്കന്‍ കൊറിയ 25 ബില്യ ഡോളറും ലോകത്തിന്റെ തെക്കന്‍ മേഖലകളിലെ രാജ്യങ്ങളിലേക്ക് 2020-24 കാലയളവില്‍ ഒഴുക്കി.
ആകെ ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റിന്റെ 3.1 ശതമാനവും ഇന്ത്യയിലേക്കാണ്. ഇന്ത്യയിലെ ടെക് നിക്ഷേപങ്ങള്‍ ഇപ്പോഴും വിദേശ കമ്പനികള്‍ക്കു മധുരക്കനിയാണെന്നാണ് ഇതു ചൂണ്ടിക്കാട്ടുന്നത്. 2020-14 കാലത്ത് 2 ശതമാനവും 2000-04 വരെ 0.6 ശതമാനവും 1990-94 വരെ 0.2 ശതമാനവുമായിരുന്നു. ചൈനയും ആഗോള എഫ്ഡിഐയില്‍ നേട്ടമുണ്ടാക്കി. 1990-94ലെ 8 ശതമാനത്തില്‍നിന്ന് 2020-24ല്‍ 11.6 ശമാനമായി.
അമേരിക്കയില്‍ എഫ്ഡിഐ എന്നത് പാരമ്യത്തില്‍ എത്തിയിട്ടുണ്ട്. 1990-94 കാലത്തിനിടെ 18.6 ശതമാനം എഫ്ഡിഐ യുഎസിലെത്തി. ഈ സമയം ഗ്ലോബല്‍ എഫ്ഡിഐ എന്നത് 19 ശതമാനം മാത്രമായിരുന്നു.
Trump may not like India, but US tech giants do






